ആഭ്യന്തര ക്രിക്കറ്റില് ടോസ് ഒഴിവാക്കാന് ബിസിസിഐ; തീരുമാനം പറഞ്ഞ് ജയ് ഷാ

മുമ്പ് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ടോസ് ഒഴിവാക്കി മത്സരങ്ങൾ നടത്തിയിരുന്നു.

icon
dot image

ഡല്ഹി: ഇന്ത്യന് ആഭ്യന്തര ക്രിക്കറ്റില് ടോസ് ഒഴിവാക്കാന് ബിസിസിഐ നീക്കം. അടുത്ത സീസണ് മുതല് ടോസ് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. സി കെ നായിഡു ട്രോഫി മുതല് പരീക്ഷണാടിസ്ഥാനത്തില് ആഭ്യന്തര ക്രിക്കറ്റില് ടോസ് ഒഴിവാക്കും.

ആദ്യം ബാറ്റ് ചെയ്യണോ ബൗളിംഗ് ചെയ്യണോ എന്നത് സന്ദര്ശക ടീം തീരുമാനിക്കും. ഇതോടെ ഹോം ടീമിന് അനുകൂലമായി പിച്ച് ഒരുക്കുന്ന രീതി അവസാനിക്കും. സി കെ നായിഡു ട്രോഫിയില് ഇത് വിജയിച്ചാല് രഞ്ജി ട്രോഫിയിലും തീരുമാനം നടപ്പിലാക്കുമെന്നും ജയ് ഷാ പറഞ്ഞു.

നായകസ്ഥാനം അക്സര് സന്തോഷത്തോടെ ഏറ്റെടുത്തു; റിക്കി പോണ്ടിംഗ്

ടോസിന് ക്രിക്കറ്റിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. ഇതാദ്യമായാണ് ടോസ് ഒഴിവാക്കി മത്സരങ്ങള് നടത്താന് ബിസിസിഐ തീരുമാനിക്കുന്നത്. മുമ്പ് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ടോസ് ഒഴിവാക്കി മത്സരങ്ങൾ നടത്തിയിരുന്നു.

dot image
To advertise here,contact us