എസ് ആർ കെയുടെ വാക്കുകൾ വലിയ പ്രോത്സാഹനം; വരുൺ ചക്രവർത്തി

'ടീം മോശം പ്രകടനം നടത്തിയാൽ ഷാരൂഖ് ഡ്രെസ്സിംഗ് റൂമിലെത്തും'

കൊൽക്കത്ത: ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനെ പ്രശംസിച്ച് സ്പിന്നർ വരുൺ ചക്രവർത്തി. മോശം പ്രകടനത്തിന് ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക ടീം ക്യാപ്റ്റൻ കെ എൽ രാഹുലിനെ വിമർശിച്ചതിന് പിന്നാലെയാണ് വരുണിന്റെ പ്രതികരണം. എസ് ആർ കെയുടെ പിന്തുണ മത്സരത്തിൽ ഉൾപ്പടെ വലിയ ഗുണം ചെയ്യുന്നതായി വരുൺ ചക്രവർത്തി പ്രതികരിച്ചു.

കൊൽക്കത്തയിൽ നടക്കുന്ന എല്ലാം മത്സരങ്ങളിലും ഷാരൂഖിന്റെ സാന്നിധ്യമുണ്ടാവും. ടീം മോശം പ്രകടനം നടത്തിയാൽ ഷാരൂഖ് ഡ്രെസ്സിംഗ് റൂമിലെത്തും. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും താരങ്ങളുമായി സംസാരിക്കും. ഇത് വെറുമൊരു മത്സരം മാത്രമാണ്. ക്രിക്കറ്റ് ഏറെ വെല്ലുവിളിയുള്ള വിനോദമാണ്. അടുത്ത മത്സരത്തിൽ നന്നായി കളിക്കാൻ ശ്രമിക്കണമെന്നും ഷാരൂഖ് പറയും- വരുൺ ചക്രവർത്തി പറഞ്ഞു.

രാഹുലിന് ലഖ്നൗ ക്യാമ്പില് പിന്തുണ; പ്രതികരിച്ച് നവീന് ഉള് ഹഖ്

ഇത്തവണത്തെ ഐപിഎല്ലിൽ കൊൽക്കത്ത മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. അത് താരങ്ങളെ എസ് ആർ കെ മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതുകൊണ്ടാണ്. കൊൽക്കത്തയുടെ അടുത്ത മത്സരം മുംബൈയ്ക്കെതിരെയാണ്. ടൂർണമെന്റിൽ നിന്ന് അവർ പുറത്തായിരിക്കുന്നു. എങ്കിലും മുൻ ചാമ്പ്യന്മാരെ കരുതലോടെയാണ് നേരിടുന്നതെന്നും വരുൺ വ്യക്തമാക്കി.

To advertise here,contact us