'സഞ്ജു ഭയപ്പെടുത്തി'; വിക്കറ്റ് ആഘോഷത്തിൽ വിശദീകരണവുമായി ഡൽഹി ഉടമ

മത്സരശേഷം സഞ്ജുവിനെയും രാജസ്ഥാൻ റോയൽസ് ഉടമ മനോജ് ബദാലെയെയും കണ്ട് ജിൻഡാൽ സംസാരിച്ചു.

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസണിന്റെ വിക്കറ്റാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. സഞ്ജുവിന്റെ വിക്കറ്റ് പോകുമ്പോൾ ഡൽഹി ക്യാപിറ്റൽസ് ഉടമ പാര്ഥ് ജിന്ഡാല് അതിരുവിട്ട് ആഘോഷിച്ചു. എന്നാൽ മത്സരശേഷം തന്റെ അമിത ആഘോഷത്തിൽ വിശദീകരണവുമായി ജിൻഡാൽ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു വിശദീകരണം.

സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാനായതിൽ സന്തോഷമുണ്ട്. എന്നാൽ ആ സമയത്ത് താൻ ഏറെ ഭയപ്പെട്ടിരുന്നു. കാരണം തന്റെ ടീം തോൽക്കുമെന്ന ഭയമായിരുന്നു അത്. ഇക്കാരണത്താലാണ് സഞ്ജുവിന്റെ വിക്കറ്റ് വീണപ്പോൾ താൻ അമിത ആഹ്ളാദം പ്രകടിപ്പിച്ചതെന്നും ജിൻഡാൽ വ്യക്തമാക്കി.

സിക്സ് മാത്രമല്ല, നിർണായക വൈഡും തന്നില്ല; വീണ്ടും വിവാദം

No #DC fan scroll without liking this।No of likes=No of slap to this mf Parth Jindal#DCvsRR pic.twitter.com/irD7dFSZoz

മത്സരശേഷം സഞ്ജു സാംസണെയും രാജസ്ഥാൻ റോയൽസ് ഉടമ മനോജ് ബദാലെയെയും കണ്ട് ജിൻഡാൽ സംസാരിച്ചു. ഈ ദൃശ്യങ്ങൾ ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മത്സരത്തിൽ 20 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത്.

To advertise here,contact us