'അത് ബൗണ്ടറിയിൽ തട്ടിയിരുന്നു'; സംശയം പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

കൃത്യമായ വിക്കറ്റ് നിർണയത്തിനുള്ള സാങ്കേതിക വിദ്യയുണ്ട്.

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസണിന്റെ വിവാദ വിക്കറ്റിൽ പ്രതികരിച്ച് ഡൽഹി ക്യാപിറ്റൽസ്. ഐപിഎല്ലിൽ എല്ലാ പന്തുകളും വളരെ പ്രധാനപ്പെട്ടതാണ്. സഞ്ജുവിന്റെ വിക്കറ്റാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. സഞ്ജു നന്നായി ബാറ്റ് ചെയ്തു. ഷായി ഹോപ്പ് എടുത്ത ക്യാച്ച് മത്സരത്തിന്റെ വിധി നിർണയിച്ചതായി ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ പ്രവീൺ ആംറെ പറഞ്ഞു.

ആ ക്യാച്ച് വിക്കറ്റാണോയെന്ന് തീരുമാനിക്കുന്നത് അമ്പയർ ആണ്. കൃത്യമായ വിക്കറ്റ് നിർണയത്തിനുള്ള സാങ്കേതിക വിദ്യയുമുണ്ട്. ഡഗ് ഔട്ടിൽ ഇരുന്നപ്പോൾ ഷായി ഹോപ്പ് ബൗണ്ടറി ലൈനിൽ ടച്ച് ചെയ്തതായി തോന്നി. ഒരുപക്ഷേ മത്സരത്തിൽ അങ്ങനെ സംഭവിച്ചേക്കാം. എങ്കിലും അമ്പയറിന്റെ തീരുമാനം അന്തിമമാണെന്നും ആംറെ പ്രതികരിച്ചു.

'സഞ്ജു ഭയപ്പെടുത്തി'; വിക്കറ്റ് ആഘോഷത്തിൽ വിശദീകരണവുമായി ഡൽഹി ഉടമ

ആ ക്യാച്ച് എടുക്കുക വളരെ പ്രയാസമായിരുന്നു. അത്ര വേഗത്തിലാണ് പന്ത് വന്നത്. മികച്ച രീതിയിൽ ആ ക്യാച്ച് പൂർത്തിയാക്കിയ ഷായി ഹോപ്പ് അഭിനന്ദനം അർഹിക്കുന്നുവെന്നും ഡൽഹി സഹപരിശീലകൻ വ്യക്തമാക്കി.

To advertise here,contact us