മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് സണ്റൈസേഴ്സ് ഹൈദരാബാദിനെ ഞെട്ടിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്സ്. ഹൈദരാബാദ് ഉയര്ത്തിയ 174 റണ്സ് വിജയലക്ഷ്യം മുംബൈ അനായാസം മറികടന്നു. എന്നാല് ട്വന്റി 20 ക്രിക്കറ്റിന്റെ സ്പോര്ട്സ്മാന്ഷിപ്പ് അതിവേഗത്തിലുള്ളതാണ്. മത്സരശേഷം ഇരുടീമുകളിലെയും താരങ്ങള് മനസ് തുറന്ന് സംസാരിക്കും.
വാങ്കഡെയില് പോരാട്ടത്തിന് ശേഷം സൂര്യകുമാര് യാദവ്, ഹാര്ദ്ദിക്ക് പാണ്ഡ്യ, പാറ്റ് കമ്മിന്സ് തുടങ്ങിയവര് സംസാരിക്കുന്ന ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് തരംഗമാണ്. ഇതില് കമ്മിന്സ് തന്റെ വലതുകൈ ഹാര്ദ്ദിക്ക് പാണ്ഡ്യയെ ചൂണ്ടിക്കാട്ടി സംസാരിക്കുന്നു. താരത്തിന്റെ വാക്കുകള് കേള്ക്കുന്ന ഹാര്ദ്ദിക്ക് ഭയപ്പെട്ടുപോയി.
Pat Cummins must be telling about how he lost the top of his middle finger on his dominant right hand when his sister accidentally slammed a door on it. Hardik's reaction 😱 pic.twitter.com/oinHeW99mn
മക്ഗർഗിനെ വേദനിപ്പിച്ച് ബോൾട്ട്; പിന്നെ നടന്നത് പൊടിപൂരം
ഇരുവരും തമ്മില് സംസാരിച്ചതാണ് സമൂഹമാധ്യമങ്ങളിലെ ചര്ച്ച. ഒരുപക്ഷേ കമ്മിന്സിന്റെ വലതുകയ്യുടെ നടുവിരലിന്റെ മുകള്ഭാഗം നഷ്ടപ്പെട്ട കാര്യമാവും സംസാരിച്ചതെന്നും ആരാധകര് പറയുന്നു. ഒരിക്കല് താരത്തിന്റെ സഹോദരി ഡോര് അടച്ചപ്പോഴുണ്ടായ അപകടമാണ് വിരലിന്റെ മുകള്ഭാഗം നഷ്ടപ്പെടുത്തിയത്.