ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ആവേശ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. സഞ്ജുവിന്റെ രാജസ്ഥാനെ 20 റൺസിനാണ് ഡൽഹി തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു.
ഡൽഹിയിൽ ടോസ് ലഭിച്ചിട്ടും ബൗളിംഗ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ഞെട്ടിച്ചു. ജേക്ക് ഫ്രേസർ മക്ഗർഗിന്റെ വെടിക്കെട്ട് ഡൽഹിക്ക് മികച്ച തുടക്കം നേടി നൽകി. 20 പന്തിൽ 50 റൺസുമായി മക്ഗർഗ് കത്തിക്കയറി. പിന്നാലെ അഭിഷേക് പോറലിന്റെ അർദ്ധ സെഞ്ച്വറി കൂടിയായപ്പോൾ ഡൽഹി സമ്മർദ്ദങ്ങളില്ലാതെ മുന്നേറി. 36 പന്തില് 65 റണ്സെടുത്ത് അഭിഷേകാണ് ഡല്ഹിയുടെ ടോപ് സ്കോറർ. അവസാന ഓവറുകളില് ട്രിസ്റ്റൺ സ്റ്റബ്സ് തകര്ത്തടിച്ചു. 20 പന്തിൽ 41 റൺസെടുത്ത് സ്റ്റബ്സ് പുറത്താകാതെ നിന്നു. വിക്കറ്റ് നഷ്ടപ്പെടുമ്പോഴും മക്ഗർഗ്, അഭിഷേക്, സ്റ്റബ്സ് എന്നിവരുടെ പോരാട്ടമാണ് ഡൽഹിയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.
വലതുകൈയ്യിലെ നടുവിരലിന്റെ മുകള്ഭാഗം നഷ്ടപ്പെട്ടതെങ്ങനെ? പാറ്റ് കമ്മിന്സ് പറയുന്നു
മറുപടി പറഞ്ഞ രാജസ്ഥാനായി സഞ്ജു സാംസൺ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു. 46 പന്തിൽ എട്ട് ഫോറും ആറ് സിക്സും സഹിതം 86 റൺസുമായി സഞ്ജു പുറത്തായി. എന്നാൽ മറ്റ് താരങ്ങളുടെ ഇന്നിംഗ്സുകൾ വലിയ സ്കോറിലേക്ക് നീങ്ങിയില്ല. റിയാൻ പരാഗ് 27ഉം ശുഭം ദൂബെ 25 റൺസുമെടുത്തു. അവസാന പ്രതീക്ഷയായിരുന്ന റോവ്മാൻ പവൽ 13 റൺസുമായി പുറത്തായതോടെ ഡൽഹി ക്യാപിറ്റൽസ് വിജയം പിടിച്ചെടുത്തു.