വണ്ടര് ക്യാച്ചുമായി ബോള് ബോയ്; സാക്ഷാല് ജോണ്ടി റോഡ്സിനെ പോലും ഫാനാക്കി, വൈറല്

ലഖ്നൗ സൂപ്പര് താരം മാര്കസ് സ്റ്റോയിനിസിന്റെ സിക്സറാണ് ബോള് ബോയ് തകര്പ്പന് ക്യാച്ചിലൂടെ കൈയിലൊതുക്കിയത്

ലഖ്നൗ: ഇന്ത്യന് പ്രീമിയര് ലീഗില് ബോള് ബോയിയുടെ സൂപ്പര് ക്യാച്ച് വൈറലാവുന്നു. ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില് കഴിഞ്ഞ ദിവസം നടന്ന കൊല്ക്കത്ത- ലഖ്നൗ മത്സരത്തിലായിരുന്നു സംഭവം. ലഖ്നൗ സൂപ്പര് താരം മാര്കസ് സ്റ്റോയിനിസിന്റെ സിക്സറാണ് ഏകാന സ്റ്റേഡിയത്തിലെ ബോള് ബോയ് തകര്പ്പന് ക്യാച്ചിലൂടെ കൈയിലൊതുക്കിയത്. മനോഹരമായ ക്യാച്ചില് ലഖ്നൗ ഫീല്ഡിങ് കോച്ച് ജോണ്ടി റോഡിസ് പോലും അത്ഭുതപ്പെട്ടുനിന്നു.

ലഖ്നൗ ഇന്നിങ്സിന്റെ മൂന്നാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. വൈഭവ് അറോറ എറിഞ്ഞ വേഗത കുറഞ്ഞ ഷോര്ട്ട് ബോള് സ്റ്റോയിനിസ് അപ്പര് കട്ട് അടിച്ചു. ബൗണ്ടറികടന്ന പന്ത് ഓടിച്ചെന്ന് ബോള് ബോയ് അനായാസം കൈകളിലൊതുക്കി. ക്യാച്ചെടുത്ത സന്തോഷത്തോടെ ബോള് ബോയ് പന്ത് തിരികെ ഗ്രൗണ്ടിലേക്ക് തിരികെ എറിയുകയും ചെയ്തു. വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകര് ഏറ്റെടുത്തത്.

Ye gend gayi seema paar, phir bhi catch hua zordaar 😉#LSGvKKR #TATAIPL #IPLonJioCinema #IPLinHindi pic.twitter.com/4l2UcDK5pP

മനോഹരമായ ക്യാച്ച് സ്റ്റേഡിയത്തെ മുഴുവന് ആവേശത്തിലാക്കി. കമന്റേറ്റര്മാര് അഭിനന്ദിക്കുകയും സ്റ്റേഡിയത്തിലെ കൂറ്റന് സ്ക്രീനില് ബോള് ബോയിയെ കാണിക്കുകയും ചെയ്തു. ഡഗ്ഗൗട്ടില് ഇരിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയുടെ ഫീല്ഡിങ് ഇതിഹാസവും ലഖ്നൗവിന്റെ ഫീല്ഡിങ് കോച്ചുമായ ജോണ്ടി റോഡ്സ് ക്യാച്ച് കണ്ട് ആവേശഭരിതനായി കൈയടിച്ചു. സോഷ്യല് മീഡിയയും തകര്പ്പന് ക്യാച്ച് ഇപ്പോള് ആഘോഷമാക്കിയിരിക്കുകയാണ്.

To advertise here,contact us