ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു വിജയം കൂടി സ്വന്തമാക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. മത്സരത്തിൽ ബൗളർമാരുടെ പ്രകടനം നിർണായകമായി. നാല് ഓവറിൽ 29 റൺസ് വിട്ടുകൊടുത്ത മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ താൻ ദിവസങ്ങളായി അസുഖ ബാധിതനായിരുന്നുവെന്നും കളിക്കാൻ കഴിയില്ലായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് താരം.
മത്സര ദിവസം രാവിലെ എണീറ്റപ്പോഴും തനിക്ക് പനിയുണ്ടായിരുന്നു. കളിക്കാൻ കഴിയില്ലെന്നും വിശ്രമമെടുക്കേണ്ടി വരുമെന്നും താൻ കരുതി. എങ്കിലും തന്റെ മനസ് കളിക്കാനായി ആഗ്രഹിച്ചു. അതിനായി താൻ ഗ്രൗണ്ടിൽ പരിശീലനം നടത്തി. പിന്നാലെ മത്സരത്തിൽ മികച്ച പ്രകടനം നടത്താനും തനിക്ക് കഴിഞ്ഞെന്നും സിറാജ് പറഞ്ഞു.
'ഇങ്ങോട്ടൊന്നും പറയേണ്ട'; വിരാട് കോഹ്ലിയെ വിമർശിച്ച് സുനിൽ ഗാവസ്കർ
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 147 റൺസിന് ഓൾ ഔട്ടായി. 13.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു ലക്ഷ്യത്തിലെത്തി. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയ 92 റൺസാണ് റോയൽ ചലഞ്ചേഴ്സ് വിജയത്തിൽ നിർണായകമായ മറ്റൊരു ഘടകം.