'ഇങ്ങോട്ടൊന്നും പറയേണ്ട'; വിരാട് കോഹ്ലിയെ വിമർശിച്ച് സുനിൽ ഗാവസ്കർ

കമന്ററി ബോക്സിലിരുന്ന് എന്തും പറയാമെന്നായിരുന്നു കോഹ്ലിയുടെ മറുപടി.

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കെതിരെ വീണ്ടും വിമർശനവുമായി ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ. പുറത്തുനിന്നുള്ള വിമർശനങ്ങൾ വിരാട് എന്തിനാണ് കേൾക്കാൻ നിൽക്കുന്നതെന്ന് ഇന്ത്യൻ മുൻ താരം ചോദിച്ചു. വിരാട് കോഹ്ലി മോശം സ്ട്രൈക്ക് റേറ്റിലാണ് കളിക്കുന്നതെന്ന് വിമർശിച്ച ഗാവസ്കറിന് കോഹ്ലി മറുപടിയുമായി രംഗത്തെത്തിയിരുന്നു.

കമന്ററി ബോക്സിലിരുന്ന് എന്തും പറയാമെന്നായിരുന്നു കോഹ്ലിയുടെ മറുപടി. പിന്നാലെയാണ് ഇന്ത്യൻ സൂപ്പർ താരത്തെ വിമർശിച്ച് ഗാവസ്കർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. വിരാടിന്റെ ഒരു മത്സരത്തിൽ സ്ട്രൈക്ക് റേറ്റാണ് താൻ വിമർശിച്ചത്. ഓപ്പണിംഗ് ബാറ്റിംഗിനെത്തി 15-ാം ഓവറിൽ പുറത്താകുന്നു. അതിന് പ്രോത്സാഹനം നൽകാൻ കഴിയില്ലെന്നും ഗാവസ്കർ പറഞ്ഞു.

pic.twitter.com/yAIHImLmZI

മാക്സ്വെല്ലിനെ വിമര്ശിച്ചു, പാർത്ഥിവ് പട്ടേലിന് അധിക്ഷേപം; തിരിച്ചടിച്ച് താരം

പുറത്തുനിന്നുള്ള വിമർശനങ്ങളെ ശ്രദ്ധിക്കാറില്ലെന്നാണ് ഇന്നത്തെ താരങ്ങൾ പറയുന്നത്. എന്നിട്ടും തന്റെ വിമർശനങ്ങൾക്ക് താരങ്ങൾ മറുപടി നൽകുന്നു. കുറച്ചുകാലം താൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. വിമർശനങ്ങൾ ഉന്നയിക്കുന്നത് ആരെയും അപമാനിക്കാനല്ല. സത്യത്തിൽ എന്താണ് നടക്കുന്നതെന്നാണ് താൻ പറയുന്നതെന്നും ഗാവസ്കർ വ്യക്തമാക്കി.

To advertise here,contact us