പരാജയത്തിന് കാരണം ഞങ്ങളുടെ തെറ്റല്ല; തുറന്നുപറഞ്ഞ് റിയാൻ പരാഗ്

'ചില തെറ്റുകൾ രാജസ്ഥാൻ ടീമിന് പറ്റിയെന്ന് കരുതുന്നു'

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒറ്റ റൺസിനാണ് രാജസ്ഥാന്റെ പരാജയം. ഒരു ഘട്ടത്തിൽ യശസ്വി ജയ്സ്വാളും റിയാൻ പരാഗും ക്രീസിൽ ഉണ്ടായിരുന്നപ്പോൾ രാജസ്ഥാന് മത്സരത്തിൽ മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ പിന്നീട് മാറിമറിഞ്ഞു. മത്സരശേഷം പരാജയകാരണം രാജസ്ഥാൻ ബാറ്റർമാരല്ലെന്ന് വിശദീകരിക്കുകയാണ് റിയാൻ പരാഗ്.

എപ്പോഴാണെങ്കിലും പരാജയം ടീമുകളെ വിഷമിപ്പിക്കും. ഒരുപാട് കാര്യങ്ങൾ വിജയത്തിനായി ചെയ്തു. തീർച്ചയായും പരാജയകാരണം പരിശോധിക്കും. എങ്കിലും പോയിന്റ് ടേബിളിൽ രാജസ്ഥാന് ഒന്നാമതാണ്. ഈ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. ചില തെറ്റുകൾ രാജസ്ഥാൻ ടീമിന് പറ്റിയെന്ന് കരുതുന്നു. അത് ക്രിക്കറ്റിന്റെ ഭാഗമെന്നും റിയാൻ പരാഗ് പറഞ്ഞു.

ഹാർദ്ദിക്ക് പാണ്ഡ്യയും തിലക് വർമ്മയും തമ്മിൽ വാക്കേറ്റം; യാഥാർത്ഥ്യം എന്ത് ?

ഞങ്ങൾ ആരും വിക്കറ്റ് വലിച്ചെറിഞ്ഞ് കളഞ്ഞതല്ല. നടരാജനെ സ്കൂപ്പ് ചെയ്യാൻ ശ്രമിച്ചപ്പോൾ ജയ്സ്വാളിന് പിഴച്ചു. ഒരു സിക്സിന് ശ്രമിച്ചപ്പോഴാണ് താൻ പുറത്തായത്. രാജസ്ഥാൻ പരാജയത്തേക്കാൾ സൺറൈസേഴ്സിന്റെ വിജയമാണ് ചിന്തിക്കേണ്ടത്. അവസാന ഓവറുകളിൽ നടരാജനും കമ്മിൻസും ഭുവനേശ്വർ കുമാറും നന്നായി പന്തെറിഞ്ഞെന്നും പരാഗ് വ്യക്തമാക്കി.

To advertise here,contact us