ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തുടർച്ചയായ അഞ്ചാം തവണയും പഞ്ചാബ് കിംഗ്സ് പരാജയപ്പെടുത്തി. മത്സരത്തിൽ പഞ്ചാബ് നായകൻ സാം കരൺ എടുത്ത ഒരു തീരുമാനമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗിനെത്തിയപ്പോൾ രാഹുൽ ചഹറിനെ പഞ്ചാബ് നായകൻ പന്തേൽപ്പിച്ചു. ഒരു സ്പിന്നറെ രംഗത്തിറക്കിയതിന്റെ കാരണം വ്യക്തമാക്കുകയാണ് സാം കരൺ.
ട്വന്റി 20 ക്രിക്കറ്റിലെ മികച്ച ബൗളറാണ് രാഹുൽ ചഹർ. നല്ല ആത്മവിശ്വാസത്തോടെ പന്തെറിയുന്ന താരം. ധോണിക്കെതിരെ പന്തെറിയാമോ എന്ന് ചോദിച്ചപ്പോൾ തന്നെ ചഹർ സമ്മതം അറിയിച്ചു. സാധാരണയായി അവസാന ഓവർ എറിയുന്നത് പേസർമാരാണ്. തനിക്ക് കുറച്ച് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതായി കരൺ പറഞ്ഞു.
അഞ്ച് താരങ്ങൾക്ക് സീസൺ നഷ്ടമായേക്കും; ആശങ്കയിൽ ചെന്നൈ ക്യാമ്പ്
താൻ ഇക്കാര്യം റില്ലി റോസോയോട് ചോദിച്ചു. ഈ മത്സരത്തിൽ മറ്റെല്ലാ താരങ്ങളേക്കാളും കുറവ് റൺസാണ് ചഹർ വിട്ടുകൊടുത്തത്. താരത്തെ പന്തേൽപ്പിക്കുന്നത് മികച്ച തീരുമാനമെന്ന് റില്ലിയും പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ ചിലപ്പോൾ ഗുണം ചെയ്യും. മറ്റുചിലപ്പോൾ അത് പരാജയപ്പെടും. എന്തായാലും സീസണിൽ ചെന്നൈയ്ക്കെതിരെ പഞ്ചാബിന് ഒരു മത്സരം കൂടിയുണ്ട്. ഈ വിജയത്തിന്റെ ആത്മവിശ്വാസം അടുത്ത മത്സരത്തിലും പഞ്ചാബിനെ സഹായിക്കുമെന്നും കരൺ വ്യക്തമാക്കി.