പ്രതിസന്ധിയിൽ ഒറ്റയ്ക്കെന്ന് കരുതേണ്ട; റിങ്കുവിനെ ചേർത്തുപിടിച്ച് ഷാരൂഖ് ഖാൻ

താരത്തെ ചേർത്തുപിടിക്കുന്ന കൊൽക്കത്ത ഉടമയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ റിസര്വ് നിരയിലാണ് റിങ്കു സിംഗിന് സ്ഥാനം ലഭിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ മോശം പ്രകടനം താരത്തിന്റെ അവസരം നഷ്ടപ്പെടുത്തിയെന്ന് മുൻ താരങ്ങൾ ഉൾപ്പടെ വിലയിരുത്തി. ഐപിഎല്ലിൽ മത്സരങ്ങളിലും ഇംപാക്ട് താരമായാണ് റിങ്കു കളത്തിലിറങ്ങിയത്. രണ്ട് ഏകദിനത്തിന്റെയും 15 ട്വന്റി 20 മത്സരങ്ങളുടെയും അനുഭവ സമ്പത്തുള്ള റിങ്കുവിനെ ഒഴിവാക്കാൻ ഒടുവിൽ ബിസിസിഐ നിർബന്ധിതരായി.

ക്രിക്കറ്റ് ലോകത്തെ പലരും റിങ്കുവിനെ ആശ്വസിപ്പിച്ച് രംഗത്തെത്തി. ഒപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനും താരത്തിന് പിന്തുണ പ്രഖ്യാപിച്ചു. റിങ്കുവിന്റെ കടുത്ത ആരാധകരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. പ്രതിസന്ധി സമയങ്ങളിൽ ഒറ്റയ്ക്കാണെന്ന് കരുതേണ്ടെന്നാണ് റിങ്കു സിംഗിന് ഷാരൂഖ് ഖാൻ നൽകുന്ന സന്ദേശം. താരത്തെ ചേർത്തുപിടിക്കുന്ന കൊൽക്കത്ത ഉടമയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്.

മിച്ചൽ മാർഷ് നയിക്കും; ടി20 ലോകകപ്പിന് ഓസീസ് ടീം റെഡി

Shah Rukh Khan along with Rinku Singh on the way to Mumbai. [Viral Bhayani]- SRK is always with his players in tough times 👌pic.twitter.com/GS46CJm72b

കഴിഞ്ഞ ദിവസം റിങ്കുവിന് ഇന്ത്യൻ ടീമിൽ സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാൻ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്ന നിരവധി താരങ്ങൾ ഐപിഎല്ലിലുണ്ട്. അതുപോലൊരു താരമാണ് റിങ്കു സിംഗ്. അയാളെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹം. എങ്കിലും ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു.

To advertise here,contact us