ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗിലെ രാജാക്കന്മാരുടെ പോരാട്ടത്തില് പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പര് കിങ്സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ പഞ്ചാബ് നായകന് സാം കറന് ചെന്നൈയെ ബാറ്റിങ്ങിനയച്ചു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
🚨 Toss 🚨@PunjabKingsIPL win the toss and elect to bowl against @ChennaiIPLFollow the Match ▶️ https://t.co/EOUzgkM7XA#TATAIPL | #CSKvPBKS pic.twitter.com/1Y83T5v7Of
രണ്ട് മാറ്റങ്ങളുമായാണ് സൂപ്പര് കിങ്സ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. യുവ പേസര്മാരായ മതീഷ പതിരാനയും തുഷാര് ദേശ്പാണ്ഡേയും ആദ്യ ഇലവനിലില്ല. പകരം ശര്ദ്ദുല് താക്കൂര് ടീമിലെത്തി. ഡെവോണ് കോണ്വേയുടെ പകരക്കാരനായി എത്തുന്ന റിച്ചാര്ഡ് ഗ്ലീസണ് ഇന്ന് ചെന്നൈയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. അതേസമയം പഞ്ചാബ് ടീമില് മാറ്റമില്ല.
ചെന്നൈ സൂപ്പർ കിങ്സ്: അജിങ്ക്യ രഹാനെ, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ഡാരിൽ മിച്ചൽ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പർ), ഷർദുൽ താക്കൂർ, ദീപക് ചാഹർ, റിച്ചാർഡ് ഗ്ലീസൺ, മുസ്താഫിസുർ റഹ്മാൻ.
പഞ്ചാബ് കിംഗ്സ്: ജോണി ബെയർസ്റ്റോ, സാം കറൻ (ക്യാപ്റ്റൻ), റിലീ റോസോ, ശശാങ്ക് സിങ്, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), അശുതോഷ് ശർമ്മ, ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ, കഗിസോ റബാദ, രാഹുൽ ചാഹർ, അർഷ്ദീപ് സിങ്.