കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ആരാധകരെ കൈയ്യിലെടുത്ത താരമാണ് റിങ്കു സിംഗ്. ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്തും റിങ്കു തന്റെ ജനപ്രീതി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ താരം എന്ത് പോസ്റ്റ് ചെയ്താലും മണിക്കൂറുകൾക്കുള്ളിൽ ലക്ഷകണക്കിന് ആളുകളിലേക്ക് അവയെത്തും.
ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ ബാറ്റിംഗ് അനുകരിക്കുന്ന റിങ്കുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊൽക്കത്തയുടെ പരിശീലകൻ അഭിഷേക് നായരിനൊപ്പമുള്ള സംഭാഷണത്തിലാണ് റിങ്കു ഇന്ത്യൻ ഇതിഹാസ താരത്തെ അനുകരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
സത്യസന്ധമായ വാർത്തകളും ജനങ്ങൾ അംഗീകരിക്കും; കോഹ്ലിയെ പിന്തുണച്ച് ഗംഭീർ
Kuch toh rishta hai tumhara 6️⃣ se, Rinku! 😂🐒Hear about his unique life experiences on EP 3 of the #KnightsDugout Podcast with Abhishek Nayar & Cyrus Broacha - OUT NOW on KKR YouTube, Facebook & the #KnightClub App! Full Episode: https://t.co/MLRGkco0YV pic.twitter.com/oxv6MNR47f
കോഹ്ലിയെ കൂടാതെ നിതീഷ് റാണയുടെ ബാറ്റിംഗും വരുൺ ചക്രവർത്തിയുടെ ബൗളിംഗും റിങ്കു അനുകരിക്കുന്നുണ്ട്. എന്തായും ഒരു ഇടം കയ്യൻ ബാറ്ററായ റിങ്കു വലം കയ്യനായ കോഹ്ലിയെ അത്രമേൽ മികച്ച രീതിയിൽ അനുകരിക്കുന്നു. കൊൽക്കത്തയുടെ സൂപ്പർ ഫിനിഷറായ റിങ്കു ട്വന്റി 20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിലേക്ക് എത്താനുള്ള ശ്രമത്തിലാണ്.