'ബാസ്ബോള് ശൈലിയിലേക്ക് ക്രിക്കറ്റ് മാറുന്നു'; കൊല്ക്കത്തയ്ക്കെതിരായ വിജയത്തില് സാം കറന്

കൊല്ക്കത്തയിലെ ഈഡന് ഗാര്ഡന്സില് ബാറ്റിങ് വിസ്ഫോടനമാണ് അരങ്ങേറിയത്

കൊല്ക്കത്ത: ക്രിക്കറ്റ് ബാസ്ബോള് ശൈലിയിലേക്ക് മാറുകയാണെന്ന് പഞ്ചാബ് കിങ്സ് ക്യാപ്റ്റന് സാം കറന്. ഐപിഎല്ലില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില് ചരിത്രവിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. കൊല്ക്കത്തയിലെ ഈഡന് ഗാര്ഡന്സില് ബാറ്റിങ് വിസ്ഫോടനമാണ് അരങ്ങേറിയത്. കൊല്ക്കത്തയുടെ അടിയും പഞ്ചാബിന്റെ തിരിച്ചടിയുമായി ബാറ്റര്മാര് ബൗളര്മാരെ അടിച്ചുപറത്തുന്ന കാഴ്ചയാണ് കാണാനായത്. തകര്പ്പന് വിജയത്തില് പ്രതികരിക്കുകയാണ് പഞ്ചാബ് ക്യാപ്റ്റന് സാം കറന്.

'ശശാങ്ക് സിങ് ഈ ടൂര്ണമെന്റിന്റെ കണ്ടെത്തലാണ്'; പഞ്ചാബ് താരത്തെ അഭിനന്ദിച്ച് സാം കറന്

'വിജയത്തില് വളരെയധികം സന്തോഷമുണ്ട്. പ്രത്യേകിച്ച് കഠിനമായ ദിവസങ്ങള്ക്ക് ശേഷം ഞങ്ങളുടെ ടീമിന് ലഭിച്ച വിജയമാണ്. എങ്ങനെയൊക്കെയോ ക്രിക്കറ്റ് ബാസ്ബോളായി മാറിയിരിക്കുകയാണ്. സ്കോര് നോക്കാതെ തന്നെ പറയാം ഈ വിജയം ഞങ്ങള് അര്ഹിക്കുന്നുണ്ട്. ഞങ്ങള്ക്ക് രണ്ട് പോയിന്റ് ലഭിച്ചതില് സന്തോഷമുണ്ട്', സാം കറന് പറഞ്ഞു.

Sam Curran said, "cricket is turning into baseball". pic.twitter.com/yhKvDDutUd

ഇരുടീമിന്റെയും ഇന്നിങ്സുകളിലായി 523 റണ്സാണ് ഇന്നലെ പിറന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്ക്കത്ത നിശ്ചിത 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 261 റണ്സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങില് 18.4 ഓവറില് രണ്ട് വിക്കറ്റ് നഷ്ടത്തില് 262 റണ്സ് നേടിയാണ് പഞ്ചാബ് വിജയം പിടിച്ചെടുത്തത്.

To advertise here,contact us