ടി20 ലോകകപ്പിന് റിയാൻ പരാഗും മായങ്ക് യാദവും ഉണ്ടാകില്ല; സൂചന നൽകി ബിസിസിഐ

മായങ്ക് യാദവിനെയും ഹർഷിത് റാണയെയും ആകാശ് മദ്വാളിനെയും നെറ്റ് ബൗളർമാരായി പരിഗണിക്കുന്നു

icon
dot image

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് പുരോഗമിക്കുമ്പോൾ ട്വന്റി 20 ലോകകപ്പ് തിരഞ്ഞെടുപ്പും ചർച്ചയാണ്. മികച്ച പ്രകടനങ്ങൾ നടത്തുന്ന ഒരു കൂട്ടം താരങ്ങൾ ടീമിലേക്ക് മത്സരിക്കുകയാണ്. എന്നാൽ നന്നായി കളിക്കുന്നുണ്ടെങ്കിലും റിയാൻ പരാഗ്, മായങ്ക് യാദവ്, അഭിഷേക് ശർമ്മ, ഹർഷിത് റാണ തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് എത്തില്ലെന്നാണ് ബിസിസിഐ നൽകുന്ന സൂചന.

ട്വന്റി 20 ലോകകപ്പ് ഒരു വലിയ ടൂർണമെന്റാണ്. റിയാൻ പരാഗ്, മായങ്ക് യാദവ്, അഭിഷേക് ശർമ്മ, ഹർഷിത് റാണ തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ടീമിൽ ക്രിക്കറ്റ് കളിച്ചിട്ടുപോലുമില്ല. എന്നാൽ ഐപിഎല്ലിൽ ഇവരെല്ലാം നന്നായി കളിക്കുന്നുണ്ട്. എങ്കിലും ഇന്ത്യയ്ക്കായി പരമ്പരകൾ കളിക്കാത്ത താരങ്ങളെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ കഴിയില്ലെന്നാണ് ബിസിസിഐ നിലപാട്.

ഫീൽഡിൽ എന്തിന് അമ്പയർ? ചോദ്യവുമായി നവജ്യോത് സിംഗ് സിദ്ദു

ഈ താരങ്ങളെയെല്ലാം ബിസിസിഐ നിരീക്ഷിക്കുന്നുണ്ട്. വരാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരകളിൽ ഇവർക്കെല്ലാം അവസരം ലഭിക്കും. മായങ്ക് യാദവിനെയും ഹർഷിത് റാണയെയും ആകാശ് മദ്വാളിനെയും നെറ്റ് ബൗളർമാരായി പരിഗണിക്കുന്നുവെന്നും ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി.

dot image
To advertise here,contact us