ജയ്പൂര്: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനുള്ള ശക്തമായ മത്സരത്തിലാണ് സഞ്ജു സാംസണും ഇഷാൻ കിഷനും. ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് ഇരുവരുടെയും ലോകകപ്പ് സാധ്യതകൾ. എന്നാൽ ഇഷാൻ കിഷനുമായി ഒരു മത്സരത്തിന് താനില്ലെന്ന് പറയുകയാണ് മലയാളി താരം സഞ്ജു സാംസൺ.
ഇഷാന് കിഷനോട് തനിക്ക് ബഹുമാനം മാത്രമാണുള്ളത്. മികച്ച ബാറ്ററും വിക്കറ്റ് കീപ്പറുമാണ് ഇഷാൻ. തനിക്ക് തന്റേതായ കരുത്തും ദൗര്ബല്യങ്ങളുമുണ്ട്. അതുകൊണ്ട് താൻ ആരുമായും ഒരു മത്സരത്തിനില്ല. ഇന്ത്യയ്ക്കായി കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും താൻ ശ്രമിക്കുന്നു. ഇക്കാര്യത്തിൽ താൻ തന്നോട് തന്നെ മത്സരിക്കുന്നു. ഇന്ത്യൻ ടീമിലെ രണ്ട് കളിക്കാർ തമ്മിലുള്ള മത്സരം ആരോഗ്യകരമാവില്ലെന്നും സഞ്ജു വ്യക്തമാക്കി.
'എന്റെ ക്യാപ്റ്റൻ രോഹിത്'; മദ്വാളിന്റെ മനസിലുള്ളത് വ്യക്തമെന്ന് ഇർഫാൻ പഠാൻ
മെയ് ഒന്നിന് മുമ്പായി ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ടീമുകൾക്ക് ഐസിസി നിർദ്ദേശം നൽകിയിരിക്കുന്നത്. വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേയ്ക്ക് സഞ്ജുവിനും കിഷനും പുറമെ നിരവധി താരങ്ങളാണുള്ളത്. റിഷഭ് പന്ത്, കെ എൽ രാഹുൽ, ജിതേഷ് ശർമ്മ തുടങ്ങിയവരും ഇന്ത്യൻ ടീമിലേക്ക് സ്ഥാനം ആവശ്യപ്പെടുന്നുണ്ട്. രണ്ട് താരങ്ങൾ വിക്കറ്റ് കീപ്പർമാരായി ഇന്ത്യൻ ടീമിലേക്ക് ഇടം കണ്ടെത്തുമെന്നാണ് റിപ്പോർട്ടുകൾ.