ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ സെഞ്ച്വറിയുമായി റുതുരാജ് ഗെയ്ക്ക്വാദ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. അതിൽ 60 പന്തിൽ 108 റൺസുമായി ചെന്നൈ നായകൻ കൂടിയായ റുതുരാജ് പുറത്താകാതെ നിന്നു. മറുവശത്ത് ശിവം ദൂബെയുടെ വെടിക്കെട്ട് കൂടിയായപ്പോൾ ചെന്നൈ സ്കോർ 200 കടന്നു.
💯 ராஜாதி ராஜன் இந்த ருதுராஜ் 👑#TATAIPL #CSKvLSG #IPLonJioCinema #IPLinTamil #RuturajGaikwad pic.twitter.com/EZRUMX2hj5
അവസാന പന്തിൽ ധോണിക്കായി റുതുരാജ് സ്ട്രൈക്ക് കൈമാറി. സ്റ്റോണിസിനെ ബൗണ്ടറി അടിച്ച് ധോണി നാല് റൺസെടുത്തു. മത്സരത്തിൽ മോശം തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ഒരു റൺസുമായി അജിൻക്യ രഹാനയെ നഷ്ടമായി. ഡാരൽ മിച്ചൽ 11 റൺസുമായും രവീന്ദ്ര ജഡേജ 16 റൺസുമായും മടങ്ങി.
MS Dhoni acknowledges the Chennai crowd with a final ball four 💛Scorecard ▶️ https://t.co/MWcsF5FGoc#TATAIPL | #CSKvLSG | @msdhoni pic.twitter.com/kdh5HtsIhV
മനക്കരുത്തിന്റെ വേഗത; എതിരാളികളെ വീഴ്ത്തുന്ന സന്ദീപ് തന്ത്രം
ശിവം ദൂബെ എത്തിയതോടെയാണ് ചെന്നൈ സ്കോർ മുന്നോട്ട് നീങ്ങിയത്. 27 പന്തിൽ 66 റൺസുമായി ശിവം ദൂബെ റൺഔട്ടായി. മൂന്ന് ഫോറും ഏഴ് സിക്സും സഹിതമാണ് ദൂബെയുടെ ഇന്നിംഗ്സ്. ലഖ്നൗവിനായി മാറ്റ് ഹെൻറി, മൊഹ്സിൻ ഖാൻ, യാഷ് താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.