ദയവുചെയ്ത് ഇംപാക്ട് പ്ലെയർ നിയമം ഒഴിവാക്കണം; മുഹമ്മദ് സിറാജ്

മുമ്പ് രോഹിത് ശർമ്മ, വസീം ജാഫർ എന്നിവർ ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു.

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇംപാക്ട് പ്ലെയർ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സിറാജ്. ഇപ്പോൾ തന്നെ ബാറ്റർമാർക്ക് അനുകൂലമായ പിച്ചിലാണ് പന്തെറിയുന്നത്. ബൗളർമാർക്ക് അനുകൂലമായി ഒന്നും സംഭവിക്കുന്നില്ല. ഒരു ടീം 20 ഓവറിൽ 250ലധികം റൺസ് അടിക്കുന്നത് വല്ലപ്പോഴുമാണ്. എന്നാൽ ഈ ഐപിഎല്ലിൽ അത് സാധാരണ സംഭവമായെന്നും സിറാജ് പ്രതികരിച്ചു.

മുമ്പ് രോഹിത് ശർമ്മ, വസീം ജാഫർ എന്നിവർ ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു. ഓൾ റൗണ്ടറുമാരുടെ പ്രാധാന്യം എടുത്ത് കളയുന്നതാണ് ഇംപാക്ട് പ്ലെയർ നിയമമെന്നാണ് രോഹിത് ശർമ്മയുടെ വാക്കുകൾ. ക്രിക്കറ്റ് 11 താരങ്ങളുടെ വിനോദമാണ്. 12 താരങ്ങളുടേതല്ല. ശിവം ദൂബെയ്ക്കും വാഷിംഗ്ടൺ സുന്ദറിനും ബൗളിംഗിന് അവസരം ലഭിക്കുന്നില്ലെന്നും രോഹിത് പ്രതികരിച്ചു.

ബാഴ്സയ്ക്ക് ഗോൾ നിഷേധം; ജി എൽ ടി അനിവാര്യമോ?

ഐപിഎൽ സീസണിന് മുമ്പെ ഇംപാക്ട് പ്ലെയർ നിയമം എടുത്ത് കളയണമെന്നാവശ്യപ്പെട്ട് വസീം ജാഫർ രംഗത്തെത്തിയിരുന്നു. ഓൾ റൗണ്ടർമാരുടെ അവസരങ്ങൾ നിഷേധിക്കുകയാണ് ഇംപാക്ട് പ്ലെയർ നിയമമെന്നായിരുന്നു വസീം ജാഫറിന്റെയും പ്രതികരണം.

To advertise here,contact us