കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുകയാണ്. മത്സരത്തിന് മുൻപ് ബെംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലിയും കൊൽക്കത്ത താരം റിങ്കു സിങ്ങും തമ്മിലുള്ള രസകരമായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.
കൊൽക്കത്തയുമായി ബെംഗളൂരുവിൽ വെച്ച് നടന്ന മത്സരത്തിന് ശേഷം കോഹ്ലി റിങ്കു സിങ്ങിന് സ്നേഹോപകാരമായി ഒരു ബാറ്റ് നൽകിയിരുന്നു. ഇപ്പോൾ ആ ബാറ്റ് തകർന്നെന്ന് വിരാടിനെ അറിയിക്കുകയും വിരാടിന്റെ തുടർന്നുള്ള രസകരമായ മറുപടിയുമാണ് വീഡിയോയിൽ. ഈഡനിൽ പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.
“Virat bhai ne ek bat diya thha… jo bat diya thha, woh mere se toot gaya” 😂 pic.twitter.com/qoJWWs2fik
റിങ്കു സിങ്: നിങ്ങൾ എനിക്ക് സമ്മാനിച്ച ബാറ്റ് ഒരു സ്പിന്നറിനെ നേരിടുമ്പോൾ തകർന്നുപോയി
വിരാട് കോഹ്ലി: എൻ്റെ ബാറ്റോ?
റിങ്കു സിങ്: അതെ
വിരാട് കോഹ്ലി: ഒരു സ്പിന്നറിനെതിരെ നിങ്ങൾ അത് തകർത്തോ? എവിടെയാണ് പൊട്ടിച്ചത്?
റിങ്കു സിങ്: (മധ്യഭാഗം കാണിച്ചുകൊടുത്തിട്ട്) ഈ ഭാഗം
വിരാട് കോഹ്ലി: അതിന് ഞാൻ എന്ത് ചെയ്യണം?
റിങ്കു സിങ്: ഒന്നും വേണ്ട. ഞാൻ നിങ്ങളെ അറിയിച്ചെന്നേയുള്ളൂ
വിരാട് കോഹ്ലി: കുഴപ്പമില്ല. നീ എന്നോട് പറഞ്ഞത് നന്നായി. പക്ഷേ എനിക്ക് ഈ കാര്യങ്ങൾ അറിഞ്ഞിട്ട് ഒരു കാര്യവുമില്ല.
(ഈ സമയം റിങ്കു വിരാടിൻ്റെ ബാറ്റെടുത്ത് പന്ത് തട്ടുന്നു.)
വിരാട് കോഹ്ലി: ഈ ബാറ്റ് നല്ലതല്ല.
റിങ്കു സിങ്: ഇത് എനിക്ക് തരികയാണോ?
വിരാട് കോഹ്ലി: ഞാൻ ആർക്ക് തരണമെന്നാണ്?
റിങ്കു സിങ്: (വിരാടിൻ്റെ ബാറ്റ് അദ്ദേഹത്തിന് തിരികെ നൽകുന്നു) ഇത് നിങ്ങൾക്ക് തന്നെ സൂക്ഷിക്കാം
വിരാട് കോഹ്ലി: നിനക്ക് ഞാൻ മുൻപത്തെ മത്സരത്തിൽ ഒരു ബാറ്റ് തന്നതല്ലേ? ഇപ്പോൾ അടുത്ത മത്സരത്തിൽ ഇനി വേറെ ബാറ്റ് വേണോ? നിനക്ക് ബാറ്റ് തന്ന് തന്ന് ഞാനാണ് പ്രശ്നത്തിലാവുന്നത്
വിരാട് കോഹ്ലി: ഇനി ഈ ബാറ്റ് തകർക്കരുത്. സത്യമായിട്ടും പൊട്ടിയാൽ ഞാൻ നിനക്ക് കാണിച്ചുതരാം.
'വിരാട് ഭയ്യാ, ഉപദേശത്തിനും ബാറ്റിനും നന്ദി'; സ്നേഹോപഹാരത്തിൻ്റെ സന്തോഷം പങ്കുവെച്ച് റിങ്കു സിങ്ങ്
വീഡിയോയിൽ റിങ്കുവിന് ഒരു ബാറ്റ് നൽകാൻ വിരാട് വിസമ്മതിച്ചെങ്കിലും, ഞായറാഴ്ച ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിന് ശേഷം കൊൽക്കത്ത താരത്തിന് കോഹ്ലി മറ്റൊരു ബാറ്റ് നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.