അതിവേഗം അർദ്ധ സെഞ്ച്വറി; ആ റെക്കോർഡ് ട്രാവിസ് ഹെഡിന്

മത്സരത്തിൽ ഈ റെക്കോർഡ് തകർക്കപ്പെട്ടേക്കും

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ അതിവേഗ അർദ്ധ സെഞ്ച്വറിയുമായി ട്രാവിസ് ഹെഡ്. 16 പന്തിലാണ് താരം അർദ്ധ സെഞ്ച്വറിയിലേക്ക് എത്തിയത്. 18 പന്തിൽ അർദ്ധ സെഞ്ച്വറിയെന്ന സ്വന്തം റെക്കോർഡ് താരം തിരുത്തിക്കുറിച്ചു. ഒപ്പം ഐപിഎൽ സീസണിലെ അതിവേഗ അർദ്ധ സെഞ്ച്വറിയെന്ന റെക്കോർഡും ഇനി ട്രാവിസ് ഹെഡിന് സ്വന്തം.

ട്രാവിസ് ഹെഡിന്റെ ഈ റെക്കോർഡിന് സഹതാരം അഭിഷേക് ശർമ്മ ഭീഷണിയായി. പക്ഷേ 12 പന്തിൽ 46 റൺസുമായി താരം പുറത്തായി. കുൽദീപ് യാദവിന്റെ പന്തിൽ അക്സർ പട്ടേലിന്റെ കൈകളിലേക്കാണ് അഭിഷേകിന്റെ ഷോട്ട് എത്തിയത്. പിന്നാലെ ഒരു റൺസുമായി എയ്ഡാൻ മാക്രം പുറത്തായി. കുൽദീപിന്റെ പന്തിൽ അക്സർ പട്ടേലിന് തന്നെയാണ് ക്യാച്ച്. ഒടുവിൽ 32 പന്തിൽ 89 റൺസുമായി ഹെഡ് പുറത്തായി. കുൽദീപിന് തന്നെയാണ് വിക്കറ്റ്.

Travis Head doing Travis Head things already 🔥What a start this for @SunRisers 🧡Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #DCvSRH pic.twitter.com/THLOchmfT2

പ്രതിസന്ധി, കഠിനാദ്ധ്വാനം... ഈ വാക്കുകൾ എന്റെ ജീവിതത്തിലില്ല: വിരാട് കോഹ്ലി

അഞ്ച് ഓവറിൽ സൺറൈസേഴ്സ് സ്കോർ 100 കടന്നു. ആറ് ഓവർ ആയപ്പോൾ ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ സ്കോറിലേക്ക് സൺറൈസേഴ്സ് കുതിച്ചെത്തി. വിക്കറ്റ് നഷ്ടമില്ലാതെ 125 റൺസ് ഹൈദരാബാദ് ഓപ്പണർമാർ പവർ പ്ലേയിൽ അടിച്ചെടുത്തു. ബൗളർമാർ എവിടെ എറിഞ്ഞാലും സിക്സ് എന്ന അവസ്ഥയാണ് നിലവിലുള്ളത്.

To advertise here,contact us