മുംബൈ: ലോകക്രിക്കറ്റിൽ ഈ തലമുറയിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമാവും ഉണ്ടാകുക. ഇന്ത്യയുടെ ജസ്പ്രീത് ബുംറ. ഇന്ത്യൻ പ്രീമിയർ ലീഗിൽ 13 വിക്കറ്റുകളുമായി താരം പർപ്പിൾ ക്യാപ് തലയിൽ വെച്ചിരിക്കുകയാണ്. എന്നാൽ പരിശീലനത്തിനിടെ ലെഗ് സ്പിന്നിലും തനിക്ക് വശമുണ്ടെന്ന് അറിയിക്കുകയാണ് സൂപ്പർ പേസർ.
മുംബൈ ഇന്ത്യൻസിന്റെ മുൻ വെടിക്കെട്ട് താരം കീറോൺ പൊള്ളാർഡിനെതിരെയാണ് ബുംറയുടെ ലെഗ് സ്പിൻ. ബുംറ എറിഞ്ഞ ആദ്യ പന്തിൽ പൊള്ളാർഡ് ഒരു ഡ്രൈവിന് ശ്രമിച്ചു. എന്നാൽ രണ്ടാം പന്തിൽ ബുംറയുടെ പന്ത് നേരിടാനാകാതെ പൊള്ളാർഡ് ബുദ്ധിമുട്ടി. പക്ഷേ മൂന്നാം പന്തിൽ ആ വെടിക്കെട്ട് താരം തനി സ്വരൂപം കാണിച്ചു.
🚨 𝗘𝗫𝗖𝗟𝗨𝗦𝗜𝗩𝗘: Bumrah vs Pollard, with a twist 👀📹Do you need more reasons to watch this? 😌#MumbaiMeriJaan #MumbaiIndians | @Jaspritbumrah93 | @KieronPollard55 pic.twitter.com/XgQ2Na5AvS
പ്രതിസന്ധി, കഠിനാദ്ധ്വാനം... ഈ വാക്കുകൾ എന്റെ ജീവിതത്തിലില്ല: വിരാട് കോഹ്ലി
ഈ പന്ത് സിക്സിലേക്ക് പോയെന്ന് ബുംറ സിഗ്നൽ ചെയ്തു. സീസണിൽ മുംബൈ ഇന്ത്യൻസിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് ബുംറ. 13 വിക്കറ്റുകളുമായി ഇപ്പോൾ പർപ്പിൾ ക്യാപ്പ് താരത്തിന് സ്വന്തമാണ്. ഇനി ആവശ്യമുള്ളപ്പോൾ സ്പിൻ ആക്രമണത്തിനും മുംബൈ ബുംറയെ ഉപയോഗിച്ചേക്കും.