ബൗളർമാരുടെ ആനുകൂല്യം മുതലാക്കണം; ഹാർദ്ദിക്കിന് ബുംറയുടെ പരോക്ഷ വിമർശനം

'മത്സരം മുംബൈ കരുതിയതിനേക്കാൾ കടുത്തതായിരുന്നു'

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം ജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഒരു ഘട്ടത്തിൽ അനായാസ ജയത്തിലേക്ക് മുംബൈ നീങ്ങിയിരുന്നു. എന്നാൽ പഞ്ചാബിന്റെ പോരാട്ടം മുംബൈ ജയം ഏറെ വൈകിപ്പിച്ചു. പിന്നാലെ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് പേസർ ജസ്പ്രീത് ബുംറ.

മത്സരം മുംബൈ കരുതിയതിനേക്കാൾ കടുത്തതായിരുന്നു. ട്വന്റി 20 ക്രിക്കറ്റിൽ രണ്ട് ഓവർ മാത്രമെ ബൗളർമാർക്ക് ആനുകൂല്യം ലഭിക്കൂ. ആദ്യ രണ്ട് ഓവറിൽ സ്വിംഗ് ലഭിക്കും. ഇംപാക്ട് പ്ലെയർ നിയമം ഒരു അധിക ബാറ്ററെ കൂടെ ടീമുകൾക്ക് നൽകുന്നു. അപ്പോൾ ബൗളർക്ക് ലഭിക്കുന്ന അനുകൂല്യം പരമാവധി മുതലെടുക്കണം. കളിക്കളത്തിൽ താൻ ഈ സന്ദേശം മറ്റുള്ളവരെ അറിയിക്കാൻ ശ്രമിക്കുന്നു. ഒരുപാട് തവണ താൻ ഇതേകാര്യത്തിന് ശ്രമിക്കേണ്ടതില്ലെന്നും ബുംറ വ്യക്തമാക്കി.

നന്നായി കളിച്ചിട്ടും ടീമിന് പുറത്താക്കി; ഇപ്പോള് ഐപിഎല്ലിലെ വെടിക്കെട്ട് താരം

മത്സരത്തിൽ മുംബൈ വിജയത്തിൽ നിർണായകമായത് ബുംറയുടെ പ്രകടനമാണ്. നാല് ഓവർ എറിഞ്ഞ താരം 21 റൺസ് മാത്രം വിട്ടുനൽകിയാണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്. റില്ലി റോസോ, സാം കുറാൻ, ശശാങ്ക് സിംഗ് എന്നിവരുടെ വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.

To advertise here,contact us