എന്റെ തിരിച്ചുവരവിന് കാരണം ഗൗതം ഗംഭീർ; സുനിൽ നരെയ്ൻ

ഡോട്ട് ബോളുകൾ വരുന്നത് ഒരു താരത്തെ ദുഃഖിപ്പിക്കുമെന്നും നരെയ്ൻ.

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു ബാറ്റിംഗ് വിസ്ഫോടനം സൃഷ്ടിച്ചിരിക്കുകയാണ് സുനിൽ നരെയ്ൻ. 49 പന്തിൽ കരിയറിലെ ആദ്യ സെഞ്ച്വറി നരെയ്ൻ സ്വന്തമാക്കി. 56 പന്ത് നേരിട്ട് 13 ഫോറും ആറ് സിക്സും സഹിതം താരം 109 റൺസെടുത്തു. ഇതാദ്യമായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഒരു താരം ഈഡൻ ഗാർഡനിൽ സെഞ്ച്വറി നേടിയത്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് കൊൽക്കത്തയുടെ ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് നരെയ്ൻ തിരിച്ചെത്തിയത്. പിന്നാലെ തന്റെ തിരിച്ചുവരവിന് കാരണം ഗൗതം ഗംഭീറെന്ന് വ്യക്തമാക്കുകയാണ് വെസ്റ്റ് ഇൻഡീസ് താരം. ഈ സീസണിൽ കൊൽക്കത്തയുടെ ഓപ്പണർ താനാകുമെന്ന് ഗംഭീർ ഉറപ്പ് നൽകിയെന്ന് നരെയ്ൻ പറഞ്ഞു.

ധോണിയെയും കോഹ്ലിയെയും പോലെ ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചു; ജോസ് ബട്ലർ

താൻ അതൊരു തമാശ മാത്രമായി കരുതി. കാരണം ഏറെക്കാലമായി താൻ ഓപ്പണറുടെ റോളിൽ ഇറങ്ങാറില്ല. ടീമിന് മികച്ച തുടക്കം നൽകുകയെന്നത് ഒരു ഓപ്പണറുടെ ചുമതലയാണ്. പിച്ചിലെ സാഹചര്യം എന്തായാലും ഓപ്പണർ നല്ല തുടക്കം നൽകണം. ഡോട്ട് ബോളുകൾ വരുന്നത് ഒരു താരത്തെ ദുഃഖിപ്പിക്കുമെന്നും നരെയ്ൻ വ്യക്തമാക്കി.

To advertise here,contact us