സൺറൈസേഴ്സിന് 300 റൺസ് അടിക്കണം; ട്രാവിസ് ഹെഡ്

ഇത്തരത്തിലൊരു ലക്ഷ്യം മുന്നിലുള്ളത് നല്ലതാണ്.

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും ഉയർന്ന ടീം ടോട്ടലിൽ ആദ്യ രണ്ട് സ്ഥാനവും സൺറൈസേഴ്സ് ഹൈദരാബാദിനാണ്. റോയൽ ചലഞ്ചേഴ്സിനെതിരെ മൂന്നിന് 287 റൺസും മുംബൈ ഇന്ത്യൻസിനെതിരെ മൂന്നിന് 277 റൺസും സൺറൈസേഴ്സ് അടിച്ചുകൂട്ടി. ഈ സീസണിലാണ് രണ്ട് നേട്ടങ്ങളും സ്വന്തമാക്കിയത്. എന്നാൽ ടീം ടോട്ടൽ 300 കടത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് പറയുകയാണ് സൺറൈസേഴ്സ് താരം ട്രാവിസ് ഹെഡ്.

തങ്ങളുടെ ടോട്ടലിന് മുമ്പ് മൂന്ന് എന്ന സഖ്യ വരണം. അതിന് ആവശ്യമായ താരങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്. ഹെൻറിച്ച് ക്ലാസൻ, അബ്ദുൾ സമദ്, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയ വെടിക്കെട്ട് താരങ്ങൾ സൺറൈസേഴ്സ് മധ്യനിരയിലുണ്ട്. അതുകൊണ്ട് കഴിയാവുന്ന അത്ര റൺസ് സ്കോർ ചെയ്യാനാണ് സൺറൈസേഴ്സ് ടീമിന്റെ ശ്രമമെന്ന് ഹെഡ് പറഞ്ഞു.

ടി20 ലോകകപ്പ് ടീം; ദ്രാവിഡിനെയും അഗാർക്കറെയും കണ്ട് രോഹിത് ശർമ്മ

ഇത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും ഇത്തരത്തിലൊരു ലക്ഷ്യം മുന്നിലുള്ളത് നല്ലതാണ്. അതുവഴി മികച്ച ടീം ടോട്ടലിലേക്ക് ഏത് മത്സരത്തിലും എത്താൻ സാധിക്കുമെന്നും ട്രാവിസ് ഹെഡ് വ്യക്തമാക്കി.

To advertise here,contact us