'നോക്ക് സഞ്ജൂ, ഞാനും ക്യാച്ച് ചെയ്യും'; ഗ്ലൗവില് പന്ത് വെച്ച് ആവേശ് ഖാന്റെ കിടിലന് മറുപടി

ആവേശ് ഖാന് സ്വന്തം പന്തില് തന്നെ മനോഹരമായ ക്യാച്ചിലൂടെ സാള്ട്ടിനെ പിടികൂടുകയായിരുന്നു

കൊല്ക്കത്ത: ഇന്ത്യന് പ്രീമിയര് ലീഗില് രാജസ്ഥാനെതിരെ 223 റണ്സ് നേടിയിരിക്കുകയാണ് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്. സുനില് നരൈന്റെ തകര്പ്പന് സെഞ്ച്വറിക്കരുത്തിലാണ് നൈറ്റ് റൈഡേഴ്സ് കൂറ്റന് സ്കോര് സ്വന്തമാക്കിയത്. കൊല്ക്കത്തയുടെ ഇന്നിങ്സിലെ നാലാം ഓവറില് തന്നെ ഓപ്പണര് ഫില് സാള്ട്ടിനെ (10) പുറത്താക്കി ആവേശ് ഖാനാണ് രാജസ്ഥാന് ബ്രേക്ക് ത്രൂ നല്കുകയായിരുന്നു. ആദ്യ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ആവേശ് ഖാന്റെ ആഘോഷമാണ് ഇപ്പോള് വൈറലാവുന്നത്.

𝗦𝘂𝗽𝗲𝗿𝗯 𝗥𝗲𝗳𝗹𝗲𝘅𝗲𝘀 😯Avesh Khan makes the early inroads with a brilliant caught & bowled 👌👌Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #KKRvRR | @rajasthanroyals pic.twitter.com/uUWmsVSuLw

കൊല്ക്കത്തയുടെ സ്കോര് ബോര്ഡില് വെറും 21 റണ്സ് ഉള്ളപ്പോഴാണ് ഫില് സാള്ട്ടിന്റെ വിക്കറ്റ് വീഴുന്നത്. ആവേശ് ഖാന് സ്വന്തം പന്തില് തന്നെ മനോഹരമായ ക്യാച്ചിലൂടെ സാള്ട്ടിനെ പിടികൂടുകയായിരുന്നു. ഇതിന് ശേഷം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനോട് തനിക്കും ക്യാച്ച് ചെയ്യാനാകുമെന്ന് ആവേശ് ഖാന് പറഞ്ഞു.

Avesh Khan😂 pic.twitter.com/PZr9UgWSWN

കഴിഞ്ഞ മത്സരത്തില് ആവേശ് ഖാനും സഞ്ജുവും ചേര്ന്ന് ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. അതിന് മറുപടിയായി സഞ്ജു പറഞ്ഞത് 'എനിക്ക് പേസര്മാരോട് പറയാനുള്ളത് ഗ്ലൗസ് ഉണ്ടെങ്കില് ക്യാച്ചെടുക്കാന് എളുപ്പത്തില് സാധിക്കും', എന്നാണ്. ഇതിന് മറുപടിയെന്നോണമാണ് ആവേശ് ഖാന് തന്റെ വിക്കറ്റ് അങ്ങനെ ആഘോഷിച്ചത്. വിക്കറ്റിന് ശേഷം സഞ്ജു സന്തോഷത്തോടെ തന്റെ ഗ്ലൗവ് ആവേശ് ഖാന് നല്കുകയും താരം ഗ്ലൗവില് പന്ത് വെച്ച് അഭിമാനത്തോടെ ഉയര്ത്തിക്കാട്ടുകയും ചെയ്തു. എല്ലാവരുടെയും മുഖത്ത് ചിരിപടര്ത്തിയ നിമിഷമായിരുന്നു അത്.

To advertise here,contact us