'ട്രെമന്ഡസ്' ഹെഡ്; റോയല് ചലഞ്ചേഴ്സിനെ പറത്തിയ സൂപ്പര് സെഞ്ച്വറി

താരത്തിന്റെ ആദ്യ ഐപിഎല് സെഞ്ച്വറിയാണിത്

ബെംഗളൂരു: റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സെഞ്ച്വറി പൂര്ത്തിയാക്കി സണ്റൈസേഴ്സ് താരം ട്രാവിസ് ഹെഡ്. സണ്റൈസേഴ്സിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയാണ് ഓസീസ് ബാറ്റര് മൂന്നക്കം തികച്ചത്. വെറും 41 പന്തില് 102 റണ്സെടുത്താണ് ഹെഡ് പുറത്തായത്. താരത്തിന്റെ ആദ്യ ഐപിഎല് സെഞ്ച്വറിയാണിത്.

Travis Head storm hits Chinnaswamy 🌪️Sit back and enjoy that breathtaking hundred 🎥🔽 #TATAIPL | #RCBvSRHhttps://t.co/J1EVdFzQiB

പകരം വെക്കാനില്ലാത്ത ത്രില്ലിങ് ഹിറ്റിങ്ങാണ് ചിന്നസ്വാമിയില് ഹെഡ് കാഴ്ച വെച്ചത്. പവര്പ്ലേയ്ക്കുള്ളില് തന്നെ താരം അര്ദ്ധ സെഞ്ച്വറി പൂര്ത്തിയാക്കി. വെറും 20 പന്തില് നിന്നാണ് ഹെഡ് അര്ദ്ധ സെഞ്ച്വറിയില് എത്തിയത്. പവര്പ്ലേയ്ക്ക് ശേഷവും അടി തുടര്ന്ന ഹെഡ് 12-ാം ഓവറില് സെഞ്ച്വറിയിലെത്തി. 39-ാം പന്ത് ബൗണ്ടറി കടത്തിയാണ് ഹെഡ് മൂന്നക്കം തികച്ചത്.

ഐപിഎല്ലിലെ തന്നെ വേഗതയാര്ന്ന നാലാമത്തെ സെഞ്ച്വറിയാണിത്. എട്ട് സിക്സും ഒന്പത് ബൗണ്ടറിയും താരത്തിന്റെ ബാറ്റില് നിന്ന് പിറന്നു. 13-ാം ഓവറില് ലോക്കി ഫെര്ഗൂസണിന്റെ പന്തില് ഫാഫ് ഡുപ്ലെസിന് ക്യാച്ച് നല്കിയാണ് ഹെഡ് മടങ്ങിയത്.

To advertise here,contact us