ഞങ്ങളുടെ യുവ വിക്കറ്റ് കീപ്പർ നന്നായി കളിച്ചു; റുതുരാജ് ഗെയ്ക്ക്വാദ്

ഞങ്ങളുടെ മലിംഗ നന്നായി പന്തെറിഞ്ഞു.

icon
dot image

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് എൽ ക്ലാസിക്കോയിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മത്സരത്തിൽ ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്ക്വാദിന്റെയും ശിവം ദൂബെയുടെയും പ്രകടനം ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചു. എന്നാൽ മത്സര ശേഷം വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ഗെയ്ക്ക്വാദ് നൽകിയത് മഹേന്ദ്ര സിംഗ് ധോണിക്കാണ്.

ആറാം നമ്പറിലെത്തിയ ചെന്നൈയുടെ യുവ വിക്കറ്റ് കീപ്പർ മൂന്ന് സിക്സുകൾ നേടി. അത് ഞങ്ങളെ ഏറെ സഹായിച്ചു. മത്സര ഫലത്തിലെ വ്യത്യാസം ആ 20 റൺസാണെന്ന് റുതുരാജ് പറഞ്ഞു. പേസർ മതീഷ പതിരാനയെയും റുതുരാജ് പ്രശംസിച്ചു. ഞങ്ങളുടെ മലിംഗ നന്നായി പന്തെറിഞ്ഞു. ആ യോർക്കറുകൾ മറക്കാൻ കഴിയില്ല. ഒപ്പം തുഷാർ ദേശ്പാണ്ഡെയും ഷർദുൾ താക്കൂറും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും റുതുരാജ് വ്യക്തമാക്കി.

Ruturaj Gaikwad talking about the young wicketkeeper smashing 3 sixes. 😄❤️- The environment in CSK team is lovely. pic.twitter.com/lCqkqh5Kth

മുംബൈ ഇന്ത്യൻസ്, നിങ്ങൾ തെറ്റുതിരുത്തണം; ഹിറ്റ്മാനായി ആരാധകർ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തിരുന്നു. എന്നാൽ മുംബൈ ഇന്ത്യൻസിന്റെ തിരിച്ചടി രോഹിത് ശർമ്മയുടെ ഒറ്റയാൾ പോരാട്ടത്തിൽ ഒതുങ്ങിപ്പോയി. ആറ് വിക്കറ്റ് നഷ്ടത്തിൽ 186 എന്ന സ്കോറാണ് മുംബൈയ്ക്ക് നേടാൻ കഴിഞ്ഞത്.

To advertise here,contact us