ബയോപിക്കിലെ നായകനെ വെളിപ്പെടുത്തി ബട്ലര്; രസകരമായി ബട്ലര്-ബോൾട്ട് സംഭാഷണം

ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ഇഷ്ട താരം ആരെന്നും ബോൾട്ട് വ്യക്തമാക്കി

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ താരങ്ങളാണ് ജോസ് ബട്ലറും ട്രെന്റ് ബോൾട്ടും. ഇപ്പോൾ ഇരുവരും തമ്മിലുള്ള ഒരു സൗഹൃദ സംഭാഷണം പുറത്തുവിട്ടിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ബട്ലറിന്റെ ജീവിതം സിനിമയാക്കിയാൽ ആര് നായകനാകണമെന്നാണ് ഒരു ചോദ്യം.

ഇതിന് മറുപടിയാൽ ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ പേരാണ് ബട്ലർ പറഞ്ഞത്. തന്നെക്കുറിച്ച് അവസാനമായി ഇന്റർനെറ്റിൽ തിരഞ്ഞത് എന്തെന്നായിരുന്നു കിവീസ് പേസറുടെ അടുത്ത ചോദ്യം. ട്രെന്റ് ബോൾട്ട് ജോസ് ബട്ലറെ ഔട്ടാക്കിയ വീഡിയോയെന്ന് ഇംഗ്ലീഷ് താരം മറുപടി നൽകി.

From his favourite wicket to one player he would like at the Royals, here’s Jos and Boulty like never before 🔥😂 pic.twitter.com/F7524zWiQZ

സഞ്ജുവിനേക്കാൾ മികച്ചത് റിഷഭ് പന്ത്; പറഞ്ഞതിൽ വ്യക്തത വരുത്തി ഇയാൻ ബിഷപ്പ്

ട്രെന്റ് ബോൾട്ടും ചില ചോദ്യങ്ങളെ അഭിമുഖീകരിച്ചു. ഇഷ്ടപ്പെട്ട ഇന്ത്യൻ താരം ആരെന്നായിരുന്നു ഒരു ചോദ്യം. അതിന് ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ കെ എൽ രാഹുലിന്റെ പേരാണ് ബോൾട്ട് പറഞ്ഞത്. എന്നാൽ കവർ ഡ്രൈവ് ആരുടേതാണ് ഇഷ്ടമെന്ന് ചോദിച്ചാൽ വിരാട് കോഹ്ലിയുടെ പേര് പറയുമെന്നും ബോൾട്ട് വ്യക്തമാക്കി. എന്നാൽ ഏത് താരത്തെയാണ് ഔട്ടാക്കാൻ ഇഷ്ടമെന്ന ചോദ്യത്തിന് ബോൾട്ട് പറഞ്ഞത് കെവിൻ പീറ്റേഴ്സന്റെ പേരാണ്.

To advertise here,contact us