കൈവിരലിന് പരിക്ക്; ഗ്ലെൻ മാക്സ്വെല്ലിന് അടുത്ത മത്സരം നഷ്ടമായേക്കും

സൺറൈസേഴ്സ് ഹൈദരാബാദുമായാണ് റോയൽ ചലഞ്ചേഴ്സിന്റെ അടുത്ത മത്സരം.

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മധ്യനിര താരം ഗ്ലെൻ മാക്സ്വെല്ലിന് ഐപിഎല്ലിലെ അടുത്ത മത്സരം നഷ്ടമായേക്കും. കൈവിരലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയാകുന്നത്. എപ്രിൽ 15ന് സൺറൈസേഴ്സ് ഹൈദരാബാദുമായാണ് റോയൽ ചലഞ്ചേഴ്സിന്റെ അടുത്ത മത്സരം.

ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ മാക്സ്വെല്ലിന് സാധിച്ചിട്ടില്ല. ആറ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 32 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് മത്സരങ്ങളിൽ ഒരു റൺസ് പോലും നേടാൻ മാക്സ്വെല്ലിന് സാധിച്ചില്ല. ഇതോടെ താരത്തിനെതിരെ ആരാധക പ്രതിഷേധവും ശക്തമാണ്.

പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ അയാൾ വരും; ഐപിഎല്ലിൽ വെടിക്കെട്ടുമായി ദിനേശ് കാർത്തിക്ക്

സീസണിൽ തിരിച്ചുവരവിനായി ഇനിയുള്ള മത്സരങ്ങൾ റോയൽ ചലഞ്ചേഴ്സിന് നിർണായകമാണ്. ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു ജയമാണ് മാത്രമാണ് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.

To advertise here,contact us