ടി20 ലോകകപ്പില് വിരാട് കോഹ്ലിക്ക് അവസരം കൊടുക്കരുത്; ഗ്ലെന് മാക്സ്വെല്

2016ലെ ട്വന്റി 20 ലോകകപ്പില് കോഹ്ലി കളിച്ച ഇന്നിംഗ്സ് ഇന്നും തനിക്ക് ഓര്മ്മയുണ്ട്.

മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗ് സീസണിലെ ആദ്യ സെഞ്ച്വറി നേടിയത് വിരാട് കോഹ്ലിയാണ്. സൂപ്പര്താരത്തിന്റെ സെഞ്ച്വറിക്ക് പക്ഷേ വിമര്ശകരുടെ വായടപ്പിക്കാന് കഴിഞ്ഞില്ല. മോശം സ്ട്രൈക്ക് റേറ്റില് കളിക്കുന്ന താരത്തിന് ട്വന്റി 20 ലോകകപ്പില് അവസരം കൊടുക്കരുതെന്നാണ് ഉയരുന്ന ആവശ്യം. ഇക്കാര്യത്തില് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റോയല് ചലഞ്ചേഴ്സ് സഹതാരം ഗ്ലെന് മാക്സ്വെല്.

താന് നേരിട്ടതില് ഏറ്റവും ബുദ്ധിമുട്ടേറിയ താരമാണ് കോഹ്ലി. 2016ലെ ട്വന്റി 20 ലോകകപ്പില് കോഹ്ലി കളിച്ച ഇന്നിംഗ്സ് ഇന്നും തനിക്ക് ഓര്മ്മയുണ്ട്. മത്സരം ജയിക്കാന് എന്തുചെയ്യണമെന്ന് കോഹ്ലിക്ക് കൃത്യമായി അറിയാമെന്നും മാക്സ്വെല് വ്യക്തമാക്കി.

"Virat kohli is the most clutch player i have ever played against, so I'm hoping India doesn't pick him for t20 WC."~ GLENN MAXWELL ❤️Hitman bodied agenda peddlers. 😂 pic.twitter.com/iLjFb1EOmk

അവസരങ്ങള്ക്കായി കാനഡ ക്രിക്കറ്റിലേക്ക് പോകാന് ആഗ്രഹിച്ചിരുന്നു; ജസ്പ്രീത് ബുംറ

ഇന്ത്യ വിരാട് കോഹ്ലിയെ ടീമില് എടുക്കരുതെന്നാണ് തന്റെ അഭിപ്രായം. അതിന് കാരണം കോഹ്ലി ഓസ്ട്രേലിയയ്ക്കെതിരായി വരില്ലല്ലോ. ഇന്ത്യന് ക്രിക്കറ്റിന് ലഭിച്ചിരിക്കുന്ന പ്രതിഭാസമാണ് കോഹ്ലിയെന്നും മാക്സ്വെല് വ്യക്തമാക്കി.

To advertise here,contact us