'അതൊരു മിന്നൽപിണറായിരുന്നു'; കാമറൂൺ ഗ്രീനിന്റെ കുറ്റിതെറിപ്പിച്ച മായങ്ക് യാദവിന്റെ ബോൾ

ലൈനും ലെങ്തും കൃത്യമായി പാലിക്കാൻ കഴിയുന്നുവെന്നതാണ് മായങ്കിന്റെ പ്രത്യേകത.

ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടും സ്വന്തം സ്റ്റേഡിയത്തിൽ തോൽവി വഴങ്ങി. മായങ്ക് യാദവെന്ന യുവ പേസറുടെ മികവിലാണ് ലഖ്നൗ വിജയം നേടിയത്. മത്സരത്തിൽ ഒരു പന്ത് 156.7 കിലോ മീറ്ററിലാണ് മായങ്ക് എറിഞ്ഞത്. സീസണിലെ ഏറ്റവും വേഗമേറിയ പന്തും ഇതായിരുന്നു.

മായങ്കിന്റെ പന്ത് കാണാൻ പോലും ബാറ്ററായിരുന്ന കാമറൂൺ ഗ്രീനിന് സാധിച്ചില്ല. മായങ്കിന്റെ പന്ത് കാമറൂൺ ഗ്രീനിന്റെ ഓഫ് സ്റ്റമ്പ് ഇളക്കി. അതൊരു മിന്നൽപിണറായിരുന്നുവെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ അഭിപ്രായം. മത്സരത്തിൽ ഗ്ലെൻ മാക്സ്വെല്ലിന്റേതുൾപ്പടെ മൂന്ന് വിക്കറ്റുകളാണ് മായങ്ക് വീഴ്ത്തിയത്.

Cameron Green bowled by Mayank yadav with 156.7 kmh #LSGvsRCB #T20WorldCuppic.twitter.com/KNMgzidkKX

ലഖ്നൗ ഒളുപ്പിച്ചുവെച്ച സ്വർണം; മായങ്ക് പേസിൽ വിറച്ച് ലോകോത്തര ബാറ്റിംഗ് നിര

പേസിനൊപ്പം ലൈനും ലെങ്തും കൃത്യമായി പാലിക്കാൻ കഴിയുന്നുവെന്നതാണ് മായങ്കിന്റെ പ്രത്യേകത. 21കാരനായ താരത്തിന് ഇന്ത്യൻ ടീമിലേക്ക് എത്തണമെന്നതാണ് ആഗ്രഹം.

To advertise here,contact us