മുംബൈ ആരാധകർ ഗെയിം ചെയ്ഞ്ചറെ മിസ് ചെയ്യുന്നു: സുനിൽ ഗാവസ്കർ

തോൽവി തുടരുന്നതിൽ മുംബൈ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് നേരെ ആരാധകരോഷം തുടരുകയാണ്.

icon
dot image

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരിക്കുകയാണ്. സ്വന്തം സ്റ്റേഡിയമായ വാങ്കഡെയിലും പരാജയപ്പെട്ടത് ആരാധകരെ നിരാശരാക്കി. രാജസ്ഥാനെതിരായ മത്സരത്തിൽ മുംബൈ തുടക്കം തകർച്ചയോടെ ആയിരുന്നു. തിലക് വർമ്മയും ഹാർദ്ദിക്ക് പാണ്ഡ്യയും തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ മുംബൈ ആരാധകർ ഗെയിം ചെയ്ഞ്ചറെ മിസ് ചെയ്യുന്നുവെന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ.

മുംബൈ ഇന്ത്യൻസ് നിരയിൽ മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിന് ബാറ്റ് ചെയ്യാൻ കഴിയും. ടീമിന്റെ തകർച്ചയിലും ആക്രമണ ബാറ്റിംഗ് നടത്താൻ സൂര്യകുമാറിന് കഴിയും. പക്ഷേ നിർഭാഗ്യവശാൽ അയാൾ മുംബൈ നിരയിലില്ല. സൂര്യകുമാറിന്റെ തിരിച്ചുവരവിനായി ആ ടീം ഇപ്പോൾ ഏറെ ആഗ്രഹിക്കുന്നു. കാരണം ഏത് മത്സരത്തെയും മാറ്റിമറിക്കാൻ സൂര്യയ്ക്ക് കഴിയുമെന്ന് ഗാവസ്കർ പ്രതികരിച്ചു.

അത്രവേഗം നാല് വിക്കറ്റ് വീഴുമെന്ന് കരുതിയില്ല; ടോസിലെ എന്റെ തീരുമാനം നിർണായകമായി: സഞ്ജു സാംസൺ

അതിനിടെ തോൽവി തുടരുന്നതിൽ മുംബൈ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് നേരെ ആരാധകരോഷം തുടരുകയാണ്. സ്പെഷ്യലിസ്റ്റ് ബാറ്ററായ ടിം ഡേവിഡിന് മുമ്പ് ബൗളിംഗ് ഓൾ റൗണ്ടർ പീയൂഷ് ചൗളയെ ക്രീസിലേക്ക് അയച്ചത് വിവാദമായി. മത്സരത്തിലുടനീളം ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് നേരെ ആരാധകർ കൂവുകയും ചെയ്തിരുന്നു.

To advertise here,contact us