ടിം ഡേവിഡിന് മുമ്പ് പീയുഷ് ചൗളയോ? മുംബൈ ഇന്ത്യൻസ് എന്താണ് ചെയ്യുന്നതെന്ന് ഹർഭജൻ സിംഗ്

ആവേശ് ഖാന്റെ പന്തിൽ തകർപ്പൻ ക്യാച്ചിലൂടെ ഷിമ്രോൺ ഹെറ്റ്മയർ ചൗളയെ പിടികൂടി.

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ തീരുമാനങ്ങളെ വിമർശിച്ച് ഇന്ത്യൻ മുൻ താരവും കമന്റേറ്ററുമായ ഹർഭജൻ സിംഗ്. മത്സരത്തിൽ ടിം ഡേവിഡിന് മുമ്പായി ബൗളിംഗ് ഓൾറൗണ്ടർ പീയൂഷ് ചൗളയെ മുംബൈ ബാറ്റിംഗിനയച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹർഭജൻ രംഗത്തെത്തിയത്.

സ്പെഷ്യലിസ്റ്റ് ബാറ്ററായ ടിം ഡേവിഡിന് മുമ്പ് പീയൂഷ് ചൗളയെ അയക്കാൻ ആരാണ് തീരുമാനിച്ചത്. മുംബൈ ഇന്ത്യൻസ് നായകനും മാനേജ്മെന്റും എന്താണ് ചെയ്യുന്നത്. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ആരെന്നും ഹർഭജൻ സിംഗ് ചോദിച്ചു.

Do not miss Shimron Hetmyer's stunning catch! 🔥#IPL2024 #MIvsRR pic.twitter.com/k8ntit3o8G

പീയുഷ് ചൗളയ്ക്ക് ആറ് പന്തിൽ മൂന്ന് റൺസ് മാത്രമാണ് നേടാനായത്. ആവേശ് ഖാന്റെ പന്തിൽ തകർപ്പൻ ക്യാച്ചിലൂടെ ഷിമ്രോൺ ഹെറ്റ്മയർ ചൗളയെ പിടികൂടി. മത്സരത്തിൽ സീസണിലെ ഏറ്റവും കുറഞ്ഞ സ്കോറിലേക്ക് മുംബൈ ഒതുങ്ങുകയും ചെയ്തു.

To advertise here,contact us