ഓരേ താരങ്ങൾ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടി; റെക്കോർഡുകൾ ലങ്കയിലേക്ക്

രണ്ടാം ഇന്നിംഗ്സിൽ ഇരുവരും 173 റൺസ് കൂട്ടിച്ചേർത്തു.

സിൽഹെറ്റ്: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്ക മികച്ച ലീഡിലേക്ക്. സെഞ്ച്വറി നേടിയ ധനഞ്ജയ ഡി സിൽവ, കാമിൻഡു മെൻഡിൻസ് എന്നിവരുടെ കരുത്തിലാണ് ലങ്ക കുതിക്കുന്നത്. ഇരുവരും ആദ്യ ഇന്നിംഗ്സിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. ധനഞ്ജയ സെഞ്ച്വറി നേടിയതോടെ 10 വർഷത്തിന് ശേഷമാണ് ശ്രീലങ്കൻ ക്രിക്കറ്റിലെ ഒരു താരം രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടുന്നത്.

Dhananjaya de Silva becomes the first Sri Lanka batter in 10 years to score a hundred in each innings of a Test 👏#WTC25 #BANvSL pic.twitter.com/uwxOmv0JMb

ആദ്യ ഇന്നിംഗ്സിൽ ഇരുവരും 102 റൺസ് വീതമാണ് നേടിയത്. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 202 റൺസാണ് പിറന്നത്. രണ്ടാം ഇന്നിംഗ്സിൽ ധനഞ്ജയ ഡി സിൽവ 108 റൺസെടുത്ത് പുറത്തായി. സെഞ്ച്വറി തികച്ച കാമിൻഡു മെൻഡിൻസ് ക്രീസിൽ തുടരുകയാണ്. രണ്ടാം ഇന്നിംഗ്സിൽ ഇരുവരും 173 റൺസ് കൂട്ടിച്ചേർത്തു.

During their 173-run partnership in the second innings of the #BANvSL Test, Dhananjaya de Silva and Kamindu Mendis achieved a rare milestone in Test cricket 🙌Details ⬇#WTC25https://t.co/c3xt9tXqfT

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മൂന്നാമത്തെ തവണയാണ് ഒരോ താരങ്ങൾ തന്നെ രണ്ട് ഇന്നിംഗ്സിലും 150ലധികം റൺസിന്റെ കൂട്ടികെട്ടുണ്ടാക്കുന്നത്. മത്സരത്തിൽ ലങ്കൻ ലീഡ് 450 കടന്നിട്ടുണ്ട്.

To advertise here,contact us