ഫ്രം ധോണി ടു റുതുരാജ്; സമൂഹമാധ്യമങ്ങളിൽ തരംഗമായി സതീഷ് ആചാര്യയുടെ കാർട്ടൂൺ

മാധ്യമങ്ങൾ വീണ്ടും ധോണിക്കൊപ്പം തിരിഞ്ഞു നടക്കുകയാണ്.

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സ് നായകസ്ഥാനം റുതുരാജ് ഗെയ്ക്ക്വാദിന് കൈമാറിയിരിക്കുകയാണ് എം എസ് ധോണി. നായകനായുള്ള ആദ്യ മത്സരത്തിൽ ചെന്നൈയെ വിജയിപ്പിക്കാനും റുതുരാജിന് കഴിഞ്ഞു. എങ്കിലും ധോണിയുടെ പിന്തുണ റുതുരാജിനുണ്ടായിരുന്നു. മത്സരത്തിനിടെ ധോണി ചെന്നൈയെ നയിക്കുന്ന ദൃശ്യങ്ങളും തരംഗമായി.

ധോണിയുടെ നായക കൈമാറ്റം രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യ. ചെന്നൈ നായകനായുള്ള റിലേ മത്സരത്തിന്റെ ബാറ്റൺ ധോണി റുതുരാജിന് കൈമാറി. ഇക്കാലമത്രയും ധോണിക്കൊപ്പം മാധ്യമങ്ങളും ആ റിലേ മത്സരത്തിന്റെ ഭാഗമായിരുന്നു.

From Dhoni to Ruturaj! #Dhoni #CSK https://t.co/XJr380fl96

കോടികൾ കത്തിച്ച ക്ലാസൻ; ലോകോത്തര താരം ഹൈദരാബാദിലുണ്ട്

ഇപ്പോൾ റുതുരാജിന്റെ കൈയ്യിൽ ബാറ്റൺ കൊടുത്ത ധോണി തിരിഞ്ഞു നടക്കുകയാണ്. എന്നാൽ മാധ്യമങ്ങൾ റുതുരാജിന് പിന്നാലെ പോകുന്നില്ല. വീണ്ടും ധോണിക്കൊപ്പം തിരിഞ്ഞു നടക്കുകയാണ്. ചെന്നൈയുടെ നായകൻ ഇപ്പോഴും ധോണിയാണെന്ന് പറയാൻ ശ്രമിക്കുന്ന മാധ്യമങ്ങളെയാണ് കാർട്ടൂണിലൂടെ വരച്ചുകാട്ടുന്നത്.

To advertise here,contact us