വിരാട് കോഹ്ലിക്ക് 12,000 ട്വന്റി 20 റൺസ്; നേട്ടത്തിലെത്തുന്ന ആറാമത്തെ താരം

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ മാത്രം വിരാട് കോഹ്ലി 4,037 റൺസ് നേടിയിട്ടുണ്ട്.

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം പതിപ്പിന് ചെന്നൈയിൽ തുടക്കമായി. മത്സരം തുടങ്ങിയതും സൂപ്പർ താരം വിരാട് കോഹ്ലി ഒരു റെക്കോർഡ് സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ആറാമത്തെ താരമെന്ന റെക്കോർഡാണ് കിംഗ് കോഹ്ലി സ്വന്തം പേരിലാക്കിയത്.

ചെന്നൈക്കെതിരായ മത്സരത്തിൽ ആറ് റൺസ് നേടിയാൽ താരത്തിന് റെക്കോർഡ് നേടാമായിരുന്നു. എട്ട് പന്തുകൾ നേരിട്ട് സൂപ്പർ താരം റെക്കോർഡിലേക്ക് എത്തി. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ മാത്രം വിരാട് കോഹ്ലി 4,037 റൺസ് നേടിയിട്ടുണ്ട്.

ഐപിഎല്ലിന് വർണാഭമായ തുടക്കം; ഉദ്ഘാടന ചടങ്ങിലും സർപ്രൈസ്

14,562 റൺസ് നേടിയ ക്രിസ് ഗെയ്ലാണ് ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. ഷുഹൈബ് മാലിക്, കീറോൺ പൊള്ളാർഡ്, അലക്സാണ്ടർ ഹെയ്ൽസ്, ഡേവിഡ് വാർണർ എന്നിവർ കോഹ്ലിക്ക് മുന്നിലുണ്ട്. ഇന്നത്തെ സ്കോർ 72ലെത്തിയാൽ കോഹ്ലിക്ക് വാർണറെ മറികടക്കാം.

To advertise here,contact us