ഐപിഎൽ കിരീടം എന്റെ സ്വപ്നം, ഇത്തവണ സ്വന്തമാക്കാൻ കഴിയും; വിരാട് കോഹ്ലി

ബെംഗളൂരു ആരാധകരോട് അവസാനിക്കാത്ത പ്രതിബദ്ധത

ബെംഗളൂരു: വനിതാ പ്രീമിയര് ലീഗിന് പിന്നാലെ പുരുഷ ഐപിഎല്ലും സ്വന്തമാക്കാന് ഒരുങ്ങുകയാണ് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു. മാര്ച്ച് 22ന് ചെന്നൈ സൂപ്പര് കിംഗ്സിനെതിരായ മത്സരത്തോടെ റോയല് ചലഞ്ചേഴ്സിന്റെ ഐപിഎല് മത്സരങ്ങള് ആരംഭിക്കും. 16 വര്ഷമായി പുരുഷ ടീമിന് ഐപിഎല് കിരീടം സ്വന്തമാക്കാന് കഴിഞ്ഞിട്ടില്ല.

സൂപ്പര് താരം വിരാട് കോഹ്ലി ഒരു ഐപിഎല് കിരീടം അര്ഹിക്കുന്നുവെന്ന് മുന് താരങ്ങള് ഉള്പ്പടെ പറഞ്ഞുകഴിഞ്ഞു. താന് ഒരു ഐപിഎല് കിരീടം ആഗ്രഹിക്കുന്നുവെന്ന് ഇപ്പോള് വിരാട് കോഹ്ലിയും വ്യക്തമാക്കുന്നു. വനിതാ പ്രീമിയര് ലീഗ് വിജയിച്ചത് മികച്ച ഒരു അനുഭവമായിരുന്നു. ഇത്തവണ ട്രോഫിയുടെ എണ്ണം ഇരട്ടിയാക്കാന് കഴിയുമെന്നാണ് തന്റെ പ്രതീക്ഷ. തീര്ച്ചയായും ഒരു ഐപിഎല് ട്രോഫി വിജയിക്കുമ്പോള് ലഭിക്കുന്ന സന്തോഷം തനിക്ക് അറിയണമെന്ന് ഇതിഹാസം താരം പ്രതികരിച്ചു.

I was happy till now, but his teary eyes just broke my heart. This game has been cruel to him many times, and it shows 💔 pic.twitter.com/8lBFFFNRYV

വിരാട് കോഹ്ലിക്ക് എന്റെ പേര് അറിയാം; ശ്രേയങ്ക പാട്ടീൽ

ആദ്യ സീസണ് മുതല് താന് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിലുണ്ട്. ഇത്തവണയും കഴിവിന്റെ പരമാവധി പ്രകടനം താന് പുറത്തെടുക്കും. ആരാധകരോടും റോയല് ചലഞ്ചേഴ്സിനോടുമുള്ള തന്റെ പ്രതിബദ്ധത ഒരിക്കലും അവസാനിക്കില്ലെന്നും കോഹ്ലി വ്യക്തമാക്കി.

To advertise here,contact us