മുംബൈ ഇന്ത്യന്സിന് തിരിച്ചടി; ദില്ഷന് മധുശങ്കയ്ക്ക് പരിക്ക്, സീസണ് നഷ്ടമായേക്കും?

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് മധുശങ്കയ്ക്ക് പരിക്കേറ്റിരിക്കുന്നത്

കൊളംബോ: ഐപിഎല് 2024 സീസണ് ആരംഭിക്കാന് ദിവസങ്ങള് മാത്രം ബാക്കിനില്ക്കേ മുംബൈ ഇന്ത്യന്സിന് തിരിച്ചടി. ശ്രീലങ്കന് സ്റ്റാര് പേസര് ദില്ഷന് മധുശങ്കയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. ഇതോടെ ഐപിഎല്ലിന്റെ തുടക്കത്തിലെ കുറച്ച് മത്സരങ്ങള് താരത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്ട്ടുകള്.

ബംഗ്ലാദേശിനെതിരായ ശ്രീലങ്കയുടെ ഏകദിന പരമ്പരയ്ക്കിടെയാണ് മധുശങ്കയ്ക്ക് പരിക്കേറ്റിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ഏകദിനത്തിലാണ് താരത്തിന് ഹാംസ്ട്രിങ് ഇഞ്ച്വറി തിരിച്ചടിയായത്. ഇതോടെ മധുശങ്കയ്ക്ക് മൂന്നാമതും അവസാനത്തേതുമായ ഏകദിന മത്സരം നഷ്ടപ്പെടുമെന്ന് ശ്രീലങ്കന് ക്രിക്കറ്റ് ബോര്ഡ് അറിയിച്ചു.

🚨 Team Updates 🚨Dilshan Madushanka will not further take part in the ongoing tour as the bowler will return to start rehabilitation work after suffering an injury during the 2nd ODI.Madushanka, who left the field during the second ODI while bowling, has suffered a left… pic.twitter.com/O3RvhR7oHa

മധുശങ്കയുടെ പരിക്ക് മുംബൈ ഇന്ത്യന്സിന് വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. 2023 ഡിസംബറില് നടന്ന ഐപിഎല് താരലേലത്തില് 4.6 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്സ് ഇടങ്കയ്യന് പേസറെ ടീമിലെത്തിച്ചത്. അന്താരാഷ്ട്ര കരിയറില് 23 ഏകദിന മത്സരങ്ങളില് നിന്ന് 41 വിക്കറ്റും 14 ടി20യില് നിന്ന് 14 വിക്കറ്റും താരം നേടിയിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിലും താരം തിളങ്ങിയിരുന്നു. ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തില് ക്യാപ്റ്റന് രോഹിത് ശര്മ്മയുടേതടക്കമുള്ള മുന്നിര വിക്കറ്റുകള് വീഴ്ത്തിയും മധുശങ്ക താരമായിരുന്നു.

To advertise here,contact us