മുംബൈ: രഞ്ജി ട്രോഫി ഫൈനലില് സെഞ്ച്വറി തികയ്ക്കുന്ന പ്രായം കുറഞ്ഞ മുംബൈ താരമായി മുഷീര് ഖാന്. ഇതിഹാസ താരം സച്ചിന് ടെണ്ടുല്ക്കറുടെ 29 വര്ഷം പഴക്കമുള്ള റെക്കോര്ഡാണ് മുഷീര് ഖാന് പഴങ്കഥയാക്കിയത്. ഫൈനല് മത്സരം കാണാനെത്തിയ സച്ചിനെ കാഴ്ചക്കാരനാക്കിയാണ് മുഷീര് റെക്കോര്ഡ് തിരുത്തിയത്. വിദര്ഭയ്ക്കെതിരായ രണ്ടാം ഇന്നിങ്സില് മുംബൈയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയതോടെയാണ് താരം റെക്കോര്ഡ് മറികടന്നത്.
മുഷീര് ഖാന് 19 വയസ്സും 124 ദിവസവും പ്രായമുള്ളപ്പോഴാണ് രഞ്ജി ഫൈനലില് സെഞ്ച്വറി നേടിയത്. സച്ചിന് തന്റെ 22-ാം വയസിലാണ് രഞ്ജി ഫൈനലില് മുംബൈയ്ക്ക് വേണ്ടി സെഞ്ച്വറിയടിച്ചത്. 1994-95 സീസണിലായിരുന്നു സച്ചിന്റെ സെഞ്ച്വറി നേട്ടം.
ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്; രണ്ടാം റൗണ്ടിലേക്ക് മുന്നേറി പി വി സിന്ധു, എച്ച് എസ് പ്രണോയ് പുറത്ത്
മുംബൈയുടെ രണ്ടാം ഇന്നിങ്സില് 326 പന്തുകളില് നിന്ന് പത്ത് ബൗണ്ടറി സഹിതം 136 റണ്സാണ് മുഷീര് ഖാന് അടിച്ചുകൂട്ടിയത്. താരത്തെ ഹര്ഷ് ദുബെ വിക്കറ്റിന് മുന്നില് കുരുക്കിയാണ് പുറത്താക്കിയത്. മുഷീര് ഖാന്റെ സെഞ്ച്വറിക്കരുത്തില് 418 റണ്സിന്റെ കൂറ്റന് സ്കോര് നേടാന് മുംബൈയ്ക്ക് സാധിച്ചിരുന്നു.