രഞ്ജി ട്രോഫി ക്രിക്കറ്റ്; വിദർഭയ്ക്ക് മുമ്പിൽ ഹിമാലയൻ ലക്ഷ്യമുയർത്തി മുംബൈ

രണ്ടാം ഇന്നിംഗ്സിൽ 418 റൺസാണ് മുംബൈ നേടിയത്.

icon
dot image

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ വിജയത്തിനായി വിദർഭയ്ക്ക് മുന്നിൽ ഹിമാലയൻ ലക്ഷ്യമുയർത്തി മുംബൈ. രണ്ട് ദിവസം ബാക്കി നിൽക്കെ 538 റൺസെടുത്താൽ മാത്രമെ വിദർഭയ്ക്ക് രഞ്ജി കിരീടം സ്വന്തമാക്കാൻ കഴിയു. രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങിയ വിദർഭ വിക്കറ്റ് നഷ്മില്ലാതെ 10 റൺസ് നേടിയിട്ടുണ്ട്.

രണ്ടിന് 141 എന്ന സ്കോറിൽ നിന്നാണ് മുംബൈ ബാറ്റിംഗ് പുഃനരംഭിച്ചത്. മുഷീർ ഖാന്റെ 136, അജിൻക്യ രഹാനെയുടെ 73, ശ്രേയസ് അയ്യരുടെ 95, ഷംസ് മുലാനി പുറത്താകാതെ നേടിയ 50 എന്നിവരുടെ ഇന്നിങ്ങ്സുകളാണ് മുംബൈയെ വമ്പൻ ടോട്ടലിലേക്ക് എത്തിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 418 റൺസാണ് മുംബൈ നേടിയത്.

ട്വന്റി 20 ലോകകപ്പില് വിരാട് കോഹ്ലിയെ ഒഴിവാക്കിയേക്കും; കടുത്ത തീരുമാനത്തിന് ബിസിസിഐ

527 റൺസിന്റെ ലീഡ് രണ്ടാം ഇന്നിംഗ്സിൽ സ്വന്തമാക്കാനും രഹാനെയുടെ സംഘത്തിന് കഴിഞ്ഞു. വിദർഭയ്ക്കായി ഹർഷ് ദൂബെ അഞ്ചും യാഷ് താക്കൂർ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. രണ്ട് ദിവസം ബാക്കി നിൽക്കെ 42-ാം രഞ്ജി കിരീടത്തിന് മുംബൈയ്ക്ക് വേണ്ടത് 10 വിക്കറ്റുകളാണ്.

dot image
To advertise here,contact us