ഐപിഎല്ലിൽ പന്തിന് ഇത്തവണ വ്യത്യസ്തമായ റോൾ; റിക്കി പോണ്ടിംഗ്

പരിശീലന മത്സരങ്ങളിലെ മികവ് പന്തിന് ബാറ്റിംഗിൽ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിക്കുന്നില്ല.

ഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് കായികക്ഷമത വീണ്ടെടുത്തു. ദേശീയ ക്രിക്കറ്റ് അക്കാദമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിൽ താരം തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡൽഹി ക്യാപിറ്റൽസിലെ പന്തിന്റെ റോൾ അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ഡൽഹി പരിശീലകൻ റിക്കി പോണ്ടിംഗ്.

പന്ത് ശാരീരികക്ഷമത വീണ്ടെടുത്തുവെങ്കിലും നേരിട്ട് നായക പദവി നൽകുന്നത് വലിയ തീരുമാനമാണ്. ഇക്കാര്യത്തിൽ ഡൽഹി മാനേജ്മെന്റ് ഒരു തീരുമാനം എടുക്കും. ഇത്തവണ ഒരു വ്യത്യസ്ത റോളിൽ പന്തിനെ ഉപയോഗിക്കാൻ തീരുമാനം എടുത്തേക്കും. കഴിഞ്ഞ രണ്ടാഴ്ച പന്ത് ചില പരിശീലന മത്സരങ്ങളിൽ പങ്കെടുത്തു. അത് ഡൽഹി ക്യാപിറ്റൽസിന് ആവേശം നൽകുന്നതാണെന്നും പോണ്ടിംഗ് പറഞ്ഞു.

ഗോൾ കീപ്പർ മുന്നിലില്ല, പ്രതിരോധത്തിന് ഒരാൾ; ഇന്റർ മയാമിക്കെതിരെ സുവർണാവസരം പാഴാക്കി മോൺട്രിയൽ താരം

പരിശീലന മത്സരങ്ങളിലെ മികവ് പന്തിന് ബാറ്റിംഗിൽ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിക്കുന്നില്ല. എങ്കിലും ഈ വർഷത്തെ ഐപിഎല്ലിന് തയ്യാറെടുക്കാൻ ആവശ്യമായ സമയം പന്തിന് ലഭിച്ചിട്ടില്ല. ഒരു വർഷത്തോളം താരത്തിന് ക്രിക്കറ്റ് നഷ്ടമായത് വലിയ നഷ്ടമാണ്. പന്ത് മികച്ച രീതിയിൽ തിരിച്ചുവരുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും പോണ്ടിംഗ് വ്യക്തമാക്കി.

To advertise here,contact us