ക്രൈസ്റ്റ്ചർച്ച്: ടെസ്റ്റ് ക്രിക്കറ്റിന്റെ മറ്റൊരു ആവേശകരമായ മത്സരത്തിന് കൂടെ അവസാനമായി. കടുത്ത പോരാട്ടത്തിനൊടുവിൽ ന്യുസീലാൻഡിനെ വീഴ്ത്തി ഓസ്ട്രേലിയ പരമ്പര വിജയം സ്വന്തമാക്കി. 279 റൺസിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ബാക്കി നിൽക്കെയാണ് ഓസീസ് സംഘം മറികടന്നത്. പരമ്പരയിലെ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ വിജയിച്ചു.
നാലിന് 77 എന്ന സ്കോറിൽ നിന്നാണ് നാലാം ദിനം ഓസ്ട്രേലിയ ബാറ്റിംഗ് തുടങ്ങിയത്. രാവിലെ തന്നെ ട്രാവിസ് ഹെഡ് പുറത്തായി. ഇതോടെ സ്കോർ അഞ്ചിന് 80 എന്നായി. എങ്കിലും ആറാം വിക്കറ്റിൽ മിച്ചൽ മാർഷും അലക്സ് ക്യാരിയും 140 റൺസ് കൂട്ടിച്ചേർത്തു. ഈ കൂട്ടുകെട്ടാണ് ഓസ്ട്രേലിയൻ വിജയത്തിൽ നിർണായകമായത്.
മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് ആദ്യ തോൽവി; ഒന്നാം സ്ഥാനം നിലനിർത്തി
മിച്ചൽ മാർഷ് 80 റൺസെടുത്ത് പുറത്തായപ്പോൾ കിവീസ് വീണ്ടും വിജയം മണത്തു. പിന്നാലെ സ്റ്റാർകിനെ പുറത്താക്കി സ്കോർ ഏഴിന് 220 എന്നാക്കി. എങ്കിലും അലക്സ് ക്യാരിയുടെയും ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന്റെയും പോരാട്ടം കിവീസ് വിജയം തട്ടിയെടുത്തു. ക്യാരി 98 റൺസുമായും കമ്മിൻസ് 32 റൺസുമായും പുറത്താകാതെ നിന്നു. ന്യുസീലാൻഡിനായി ബെന് സിയേഴ്സ് നാല് വിക്കറ്റെടുത്തു.