ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച; രണ്ടാം ടെസ്റ്റിൽ കിവീസിന് വിജയപ്രതീക്ഷ

രണ്ട് വിക്കറ്റിന് 134 റൺസെന്ന നിലയിലാണ് ന്യുസീലാൻഡ് രണ്ടാം ദിനം ബാറ്റിംഗ് പുഃനരാരംഭിച്ചത്.

ക്രൈസ്റ്റ്ചർച്ച്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യുസീലാൻഡിന് വിജയ പ്രതീക്ഷ. 279 റൺസാണ് ഓസ്ട്രേലിയയ്ക്ക് വിജയലക്ഷ്യം. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ നാലിന് 77 റൺസെന്ന നിലയിലാണ്. രണ്ടാം ടെസ്റ്റ് വിജയിക്കാൻ ആറ് വിക്കറ്റ് ശേഷിക്കേ ഓസ്ട്രേലിയയ്ക്ക് 202 റൺസ് കൂടെ വേണം.

രണ്ട് വിക്കറ്റിന് 134 റൺസെന്ന നിലയിലാണ് ന്യുസീലാൻഡ് രണ്ടാം ദിനം ബാറ്റിംഗ് പുഃനരാരംഭിച്ചത്. ടോം ലഥാം 73, രച്ചിൻ രവീന്ദ്ര 82, ഡാരൽ മിച്ചൽ 58 എന്നിവർ കിവീസ് സ്കോർ മുന്നോട്ട് നയിച്ചു. സ്കോട്ട് കുഗ്ഗെലിജന്റെ 44 റൺസും കിവീസ് സ്കോറിംഗിന് നിർണായകമായി. ഒടുവിൽ 372 റൺസിൽ കിവീസിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു.

ടൈം ഔട്ട് വിവാദം വിടാതെ ശ്രീലങ്കൻ ക്രിക്കറ്റ്; ബംഗ്ലാദേശ് പരമ്പര വിജയത്തിന് ശേഷം ടൈം ഔട്ട് ആഘോഷം

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്ട്രേലിയ കടുത്ത തിരിച്ചടിയാണ് നേരിടുന്നത്. സ്മിത്ത്, ഖ്വാജ, ലബുഷെയ്ൻ, ഗ്രീൻ എന്നിവരുടെ വിക്കറ്റുകൾ ഓസീസിന് നഷ്ടമായി. ട്രാവിസ് ഹെഡ് 17 റൺസുമായും മിച്ചൽ മാർഷ് 27 റൺസുമായും ക്രീസിലുണ്ട്.

To advertise here,contact us