'ടെസ്റ്റ് ക്രിക്കറ്റിനുള്ള പ്രോത്സാഹനം പണമല്ല, വേണ്ടത് കഠിനാദ്ധ്വാനത്തിനുള്ള മനസ്'- രാഹുൽ ദ്രാവിഡ്

വരുമാനങ്ങളില്ലാത്ത ഒരുപാട് ആളുകൾ ടെസ്റ്റ് ക്രിക്കറ്റ് കാണുന്നുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.

ധരംശാല: ടെസ്റ്റ് ക്രിക്കറ്റിനെ സംരക്ഷിക്കാനുള്ള മാർഗം താരങ്ങളുടെ വരുമാനം ഉയർത്തുകയല്ലെന്ന് രാഹുൽ ദ്രാവിഡ്. റെഡ് ബോൾ ക്രിക്കറ്റിന്റെ വെല്ലുവിളികൾ മനസിലാക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയുമാണ് വേണ്ടത്. പണം ടെസ്റ്റ് ക്രിക്കറ്റിനെ കീഴടക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇന്ത്യൻ പരിശീലകൻ വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റ് ബുദ്ധിമുട്ടേറിയ ഒരു ഫോർമാറ്റാണ്. പണം നൽകി അതിലേക്ക് ആരെയും ആകർഷിക്കാൻ കഴിയില്ല. രവിചന്ദ്രൻ അശ്വിൻ 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. സ്ഥിരതയാർന്ന പ്രകടനം ഉണ്ടെങ്കിൽ മാത്രമെ ഈ നേട്ടം സ്വന്തമാക്കാൻ കഴിയു. 100 ട്വന്റി 20 മത്സരങ്ങൾ കളിച്ചത് ഇത്ര വലിയ ആഘോഷമാകാറില്ലെന്നും ദ്രാവിഡ് പറഞ്ഞു.

ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച; രണ്ടാം ടെസ്റ്റിൽ കിവീസിന് വിജയപ്രതീക്ഷ

ടെസ്റ്റ് ക്രിക്കറ്റ് താരങ്ങൾക്ക് വരുമാനം ഉയർത്തുന്നത് താരങ്ങൾക്കുള്ള അംഗീകാരമാണ്. എന്നാൽ ഇത്തരം വരുമാനങ്ങളില്ലാത്ത ഒരുപാട് ആളുകൾ ടെസ്റ്റ് ക്രിക്കറ്റ് കാണുന്നുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.

യര്ഗന് ക്ലോപ്പുമായി ഒരു ചർച്ചയും നടന്നിട്ടില്ല; ജർമ്മൻ ഫുട്ബോൾ

ആഭ്യന്തര ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും ഒഴിവാക്കി ഐപിഎൽ കളിക്കാൻ താരങ്ങൾ തീരുമാനിക്കുന്നതിനാലാണ് വരുമാനം ഉയർത്താൻ ബിസിസിഐ തീരുമാനിച്ചത്. ഒരു വർഷം കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നവർക്ക് കൂടുതൽ പ്രതിഫലം എന്നതാണ് ബിസിസിഐ ആശയം.

To advertise here,contact us