ഇന്ത്യയ്ക്കായി കൂടുതൽ ഫിഫർ; രവിചന്ദ്രൻ അശ്വിന് റെക്കോർഡ്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ഇന്ത്യൻ സ്പിന്നർ നാലാമതാണ്.

ധരംശാല: ക്രിക്കറ്റ് കരിയറിൽ മറ്റൊരു റെക്കോർഡ് സ്വന്തം പേരിലാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോർഡാണ് അശ്വിൻ സ്വന്തം പേരിൽ കുറിച്ചത്. ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലയെ മറികടന്നാണ് അശ്വിന്റെ നേട്ടം. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് അശ്വന്റെ നേട്ടം.

ഇംഗ്ലീഷ് ടീമിന് ആറ് വിക്കറ്റ് വീണപ്പോൽ അതിൽ അഞ്ചും സ്വന്തമാക്കിയത് അശ്വിനാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ഇന്ത്യൻ സ്പിന്നർ നാലാമതാണ്. അതിൽ 36 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഷെയ്ൻ വോണിനേയും 37 തവണ നേട്ടത്തിലെത്തിയ കിവീസ് താരം റിച്ചാർഡ് ഹാർഡ്ലിയെയും അശ്വിന് ഉടൻ തന്നെ മറികടക്കാം.

🚨 Record Alert 🚨Most Five-wicket hauls in Test for India! 🔝Take A Bow, R Ashwin 🙌 🙌Follow the match ▶️ https://t.co/jnMticF6fc#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/0P2gQOn5HS

ഇവിടെ നിൽക്ക്, ഈ വരയിൽ വന്ന് നിൽക്ക്; സർഫറാസിനെ ഫീൽഡ് നിർത്താൻ പാടുപെട്ട് രോഹിത്

കരിയറിൽ 67 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മുത്തയ്യ മുരളീധരനാണ് ഈ പട്ടികയിൽ ഒന്നാമത്. ശ്രീലങ്കൻ ഇതിഹാസത്തെ മറികടക്കുക ഇനിയുള്ള കാലത്ത് ഒരു താരത്തിന് ഏറെ ബുദ്ധിമുട്ടാണ്.

To advertise here,contact us