മാറ്റ് ഹെൻറിക്ക് ഏഴ് വിക്കറ്റ്; കിവീസിന് ഇനി ലക്ഷ്യം മികച്ച ലീഡ്

ടിം സൗത്തിയുടെ ബൗളിംഗിൽ ഗ്ലെൻ ഫിലിപ്സ് തകർപ്പൻ ക്യാച്ചെടുത്ത് ലബുഷെയ്നെ പുറത്താക്കി.

ക്രൈസ്റ്റ്ചർച്ച്: ന്യുസീലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 256ന് പുറത്ത്. ഏഴ് വിക്കറ്റ് നേടിയ മാറ്റ് ഹെൻറിയാണ് ഓസീസിനെ തകർത്തത്. ഒന്നാം ഇന്നിംഗ്സിൽ 96 റൺസ് ലീഡ് നേടാൻ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞു. മത്സരം മൂന്നര ദിവസം ബാക്കി നിൽക്കെ മികച്ച ലീഡാണ് കിവീസിന്റെ ലക്ഷ്യം.

നാലിന് 135 എന്ന സ്കോറിൽ നിന്നാണ് രണ്ടാം ദിനം ഓസ്ട്രേലിയ ബാറ്റിംഗ് പുഃനരാരംഭിച്ചത്. 90 റൺസ് നേടിയ മാർനസ് ലബുഷെയ്ൻ ആണ് ഓസ്ട്രേലിയൻ ഇന്നിംഗ്സിന് അടിത്തറയിട്ടത്. ടിം സൗത്തിയുടെ ബൗളിംഗിൽ ഗ്ലെൻ ഫിലിപ്സ് തകർപ്പൻ ക്യാച്ചെടുത്ത് ലബുഷെയ്നെ പുറത്താക്കി. മറ്റാർക്കും ഓസ്ട്രേലിയൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.

SUPERMAN! 🦸 What a catch from Glenn Phillips! Australia are 221/8 at lunch on Day 2 🏏@BLACKCAPS v Australia: 2nd Test | LIVE on DUKE and TVNZ+ pic.twitter.com/Swx84jNFZb

ഇവിടം സ്വർഗമാണ്; അത്ഭുത മാറ്റങ്ങളുമായി ധരംശാല ക്രിക്കറ്റ് സ്റ്റേഡിയം

ഒന്നാം ഇന്നിംഗ്സിൽ 162 റൺസ് മാത്രമാണ് കിവീസിന്റെ സ്കോർ. രണ്ടാം ഇന്നിംഗ്സിൽ മികച്ച സ്കോർ നേടാൻ കഴിഞ്ഞില്ലെങ്കിൽ കിവീസിന് പരമ്പര നഷ്ടമാകും. ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നു.

To advertise here,contact us