ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ മുന്നേറ്റമാണ് നടത്തുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും സെഞ്ച്വറി നേടി. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് പൊളിക്കാൻ ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. പരിചയ സമ്പന്നരായ ബൗളർമാർ അടിവാങ്ങി കൂട്ടിയപ്പോൾ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നേരിട്ടെത്തി.
2023 ജൂണിന് ശേഷം ആദ്യമായാണ് ബെൻ സ്റ്റോക്സ് ബൗളിംഗിനെത്തുന്നത്. ആദ്യ പന്തിൽ തന്നെ ഇന്ത്യൻ നായകനെ സ്റ്റോക്സ് ക്ലീൻ ബൗൾഡാക്കി. രോഹിതിന്റെ ഓഫ് സ്റ്റമ്പ് തെറിക്കുന്നത് കണ്ട മാർക് വുഡ് സന്തോഷംകൊണ്ട് തലയിൽ കൈവെച്ചു. 162 പന്തിൽ 103 റൺസെടുത്താണ് രോഹിത് ശർമ്മ മടങ്ങുന്നത്.
𝐈𝐍𝐒𝐓𝐀𝐍𝐓 𝐈𝐌𝐏𝐀𝐂𝐓 ft. skipper Stokes 🤯#IDFCFirstBankTestSeries #BazBowled #INDvENG #JioCinemaSports pic.twitter.com/DPHz8Bfdvl
Ben Stokes - makes things happen...!!!Mark Wood just couldn't believe it. 🤣 pic.twitter.com/a7LT50Z6tz
നായകന് പിന്നാലെ ശുഭ്മൻ ഗില്ലും മടങ്ങി. 150 പന്തിൽ 110 റൺസെടുത്ത ഗില്ലിനെ ആൻഡേഴ്സൺ ബൗൾഡാക്കി. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ ഇപ്പോൾ ക്രീസിലുണ്ട്.