കോഹ്ലിയോടും രഹാനെയോടും പൂജാരയോടും ഏറെ നന്ദി; രവിചന്ദ്രന് അശ്വിന്

2021ലെ ഓസ്ട്രേലിയൻ പരമ്പര തന്നെ വിദേശത്തെ മികച്ച സ്പിന്നറാക്കി.

ധരംശാല: കുടുംബത്തിനും അപ്പുറം തനിക്ക് കടപ്പാടുള്ളത് ഇന്ത്യൻ ക്രിക്കറ്റിലെ മൂന്ന് താരങ്ങളോടാണെന്ന് രവിചന്ദ്രൻ അശ്വിൻ. ക്രിക്കറ്റ് മന്ത്ലിക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ സ്പിന്നറുടെ പ്രതികരണം. ഇന്ത്യൻ താരങ്ങളായ കോഹ്ലി, രഹാനെ, പൂജാര എന്നിവരോടാണ് തനിക്ക് ഏറെ കടപ്പാടുള്ളതെന്ന് അശ്വിൻ വ്യക്തമാക്കുന്നു.

ഇന്ത്യയ്ക്ക് വേണ്ടി വിദേശത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ല. രവീന്ദ്ര ജഡേജ തന്നേക്കാൾ മികച്ച രീതിയിൽ വിദേശത്ത് പന്തെറിഞ്ഞു. ഇന്ത്യൻ ടീമിലെ മികച്ച സ്പിന്നറായി ജഡേജ മാറികൊണ്ടിരുന്നു. എന്നാൽ 2021ലെ ഓസ്ട്രേലിയൻ പരമ്പര തന്നെ വിദേശത്തെ മികച്ച സ്പിന്നറാക്കി. അതിന് കാരണം താൻ മാത്രമല്ല. തനിക്കായി ഒരുക്കപ്പെട്ട ഫീൽഡിംഗ് ആണ്.

എറിക് ടെന് ഹാഗിന് പകരക്കാരെ നോക്കി മാഞ്ചസ്റ്റര് യുണൈറ്റഡ്; ഗാരെത് സൗത്ത്ഗേറ്റിന് ആദ്യ പരിഗണന

Ashwin said "I had Kohli at short midwicket, Pujara at leg slip, Rahane at slip forever. If I have to Thank someone beyond my family, it's those Three". [Cricket Monthly] pic.twitter.com/fFHc1ut5yB

വിരാട് കോഹ്ലിയെ ഷോർട്ട് മിഡ് വിക്കറ്റിലും ചേത്വേശർ പൂജാരയെ ലെഗ് സ്ലിപ്പിലും അജിൻക്യ രഹാനെയെ സ്ലിപ്പിലും തനിക്ക് ലഭിച്ചു. ഇത് ഏറ്റവും മികച്ച ഫീൽഡ് സെറ്റ് ആയിരുന്നു. ഇവരിൽ ഒരാളുടെ അഭാവത്തിൽ രോഹിത് ശർമ്മ സ്ലിപ്പിൽ ഉണ്ടായിരുന്നതും തനിക്ക് സഹായമായതായി അശ്വിൻ വ്യക്തമാക്കി.

To advertise here,contact us