ന്യൂഡല്ഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങില് കുതിപ്പ് തുടര്ന്ന് ഇന്ത്യന് യുവ താരം യശസ്വി ജയ്സ്വാള്. 12-ാം സ്ഥാനത്തുണ്ടായിരുന്ന താരം രണ്ട് സ്ഥാനങ്ങള് മെച്ചപ്പെടുത്തിയതോടെ റാങ്കിങ്ങില് ആദ്യ പത്തിലെത്തി. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്.
Rising India batter Yashasvi Jaiswal breaks into top-10 of latest ICC Test rankings. #ICC #CRICKET pic.twitter.com/BbwVd56mXk
ടെസ്റ്റ് ബാറ്റര്മാരുടെ റാങ്കിങ്ങില് ആദ്യ പത്തില് രണ്ട് ഇന്ത്യന് ബാറ്റര്മാരാണുള്ളത്. എട്ടാം സ്ഥാനത്തുള്ള മുന് ഇന്ത്യന് ക്യാപ്റ്റന് വിരാട് കോഹ്ലിയാണ് ജയ്സ്വാളിന് മുന്നിലുള്ളത്.
ടെസ്റ്റ് റാങ്കിങ്ങില് കുതിച്ച് ജയ്സ്വാള്; രോഹിത്തിനെ മറികടന്നു, മുന്നില് ഒരേയൊരു ഇന്ത്യന് താരം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ റെക്കോര്ഡ് പ്രകടനമാണ് യശസ്വിയെ റാങ്കിങ്ങില് തുണച്ചത്. പരമ്പരയില് തുടര്ച്ചയായി രണ്ട് ഡബിള് സെഞ്ച്വറി നേടി താരം റെക്കോര്ഡ് ഇട്ടിരുന്നു. പരമ്പരയിലെ നാല് മത്സരങ്ങളില് നിന്ന് ഇതിനോടകം തന്നെ ജയ്സ്വാള് 655 റണ്സാണ് അടിച്ചുകൂട്ടിയത്.